play-sharp-fill
കോട്ടയം നഗരസഭയിൽ നിന്ന് 3 കോടി തട്ടിയെടുത്ത പ്രതി പെൻഷൻ ഫയലുകൾ നശിപ്പിച്ചു: ഇതോടെ പെൻഷൻ വിതരണം മുടങ്ങി: മരുന്നു വാങ്ങാൻ പോലും പണമില്ലാതെ വിരമിച്ച ജീവനക്കാർ .

കോട്ടയം നഗരസഭയിൽ നിന്ന് 3 കോടി തട്ടിയെടുത്ത പ്രതി പെൻഷൻ ഫയലുകൾ നശിപ്പിച്ചു: ഇതോടെ പെൻഷൻ വിതരണം മുടങ്ങി: മരുന്നു വാങ്ങാൻ പോലും പണമില്ലാതെ വിരമിച്ച ജീവനക്കാർ .

സ്വന്തം ലേഖകൻ
കോട്ടയം :നഗരസഭയിലെ പെൻഷൻ തട്ടിപ്പുമായി ബന്ധപ്പെട്ട തദ്ദേശവകുപ്പ് പ്രിൻസിപ്പൽ ഡയറക്‌ടർ ഓഫീസിൽനിന്നുള്ള അന്വേഷണ സംഘത്തിന്റെ പരിശോധന അന്തിമഘട്ടത്തിൽ ഗുരുതര ക്രമക്കേടുകൾ കണ്ടെത്തി യതായി സൂചന.

നഗരസഭാ വസ്തുക്കളുടെ പ്രമാണങ്ങൾ നഷ്ടപ്പെട്ടതായി വിവരാവകാശ രേഖകളിൽനിന്നു വ്യക്തമായിരുന്നു. പ്രമാണങ്ങളുടെ റജിസ്റ്റർ നമ്പറും തീയതിയും ഉൾപ്പെടെ വിവരങ്ങൾ രേഖപ്പെട്ടു
ത്തിയ ‌സ്റ്റോക്ക് റജിസ്‌റ്ററും പല ആർ.ഡിസ് (റീടെൻഷൻ ഡി സ്പോസൽ) ഫയലുകളും കാ ണാതായി.

തട്ടിപ്പു കണ്ടെത്തിയ അക്കൗ ണ്ടിലേക്ക് അല്ലാതെ മറ്റേതെങ്കി ലും അക്കൗണ്ടുകളിലേക്ക് പണം അയച്ചിട്ടുണ്ടോ, ശമ്പളം പെൻഷൻ അക്കൗണ്ടുകളിലേക്ക് നൽ കേണ്ടതിൽ കൂടുതൽ തുക : ഏതെങ്കിലും അക്കൗണ്ടുകളിലേക്ക് നൽകുന്നുണ്ടോ എന്നിവയെല്ലാം പരിശോധിക്കുന്നുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തട്ടിപ്പ് നടത്തിയ കേസിലെ പ്രതി അഖിൽ സി.വർഗീസിനെ കണ്ടെത്തുന്നതിന് അന്വേഷണ സംഘം ലുക്കൗട്ട് നോട്ടിസ് പുറ പ്പെടുവിച്ചിരുന്നെങ്കിലും ഇയാൾ ഇപ്പോഴും കാണാമറയത്താണ്.

പെൻഷനും ശമ്പളവും മുടങ്ങി

ഓണമായപ്പോൾ പെൻഷനുമില്ല, ശമ്പളവുമില്ല. നഗരസഭയിലെ തട്ടിപ്പിനായി പെൻഷൻ റജിസ്‌റ്റർ ഉൾപ്പെടെ പല രേഖകളും
നശിപ്പിച്ചിരുന്നു. ഇതാണ് പെൻ ഷൻവിതരണം നിർത്തിവയ്ക്കാൻ കാരണമായത്. ഇവ ശരിയാക്കുന്നതിനു മസ്റ്ററിങ് ആരംഭിച്ചിട്ടുണ്ട്. ഭൂരിപക്ഷം മുൻ ജീവനക്കാരും പെൻഷൻ കൊണ്ട് മാത്രം ജീവിക്കുന്ന ഒട്ടേറെപ്പേരുണ്ട് ഇവിടെ.

മസ്‌റ്ററിങ് കഴിഞ്ഞവരുടെ പെൻഷൻ കൊടുത്തു കൂടേയെന്നാണ് ഇവരുടെ ചോ ദ്യം.പലരും വാർധക്യസഹജമായ : അസുഖങ്ങൾക്ക് മരുന്ന് കഴിക്കുന്നവരാണ്. മരുന്നിനായും മറ്റും
പെൻഷനെ ആശ്രയിക്കുന്ന ഭൂരിപക്ഷവും കഷ്‌ടത്തിലാണ്.

റഗുലർ പെൻഷൻ റജിസ്റ്റർ റഗുലർ ഫാമിലി പെൻഷൻ റജി സ്‌റ്റർ, കണ്ടിജൻസി പെൻഷൻ രജിസ്‌റ്റർ, കണ്ടിജൻസി ഫാമിലി പെൻഷൻ രജിസ്‌റ്റർ എന്നിങ്ങനെ 4 തരത്തിലാണ് പെൻഷൻ വിതരണം. റജിസ്‌റ്ററുകൾ നശി പ്പിക്കപ്പെട്ടതോടെ റഗുലർ പെൻ ഷൻ വാങ്ങുന്ന ഒരാൾ മരിച്ചാൽ അദ്ദേഹത്തിൻ്റെ അവകാശിക്ക് ഫാമിലി പെൻഷനാണ് ലഭിക്കേണ്ടത്,

ഫാമിലി പെൻഷനിലേക്ക്
മാറുമ്പോൾ തുക പകുതിയായി കുറയും റജിസ്‌റ്റർ നഷ്‌ടപ്പെട്ട തോടെ തുകയിൽ മാറ്റം വരാതെ ഫാമിലി പെൻഷന് അയക്കുന്നതെന്നും നഗരസഭ യ്ക്ക് ലക്ഷങ്ങൾ നഷ്ട‌മാകുന്നു വെന്നും ആരോപണമുണ്ട്. മസറ്ററിങ് നടത്തിയവരുടെ പെൻഷന് രേഖകൾ, പെൻഷനാകുന്നതിന് തൊട്ട് മുൻപ് വാങ്ങിയ ശമ്പളം എന്നിവ പരിശോധിച്ചുമാത്രമേ നശിപ്പിച്ച റജിസ്റ്ററിനു പകരമു റജിസ്‌റ്റർ ഉണ്ടാക്കാനാവൂ.