കോട്ടയം നഗരസഭയില്‍ അധ്യക്ഷസ്ഥാനം പങ്കിടും: കോണ്‍ഗ്രസിലെ മുതിർന്ന അംഗവും തുടർച്ചയായി ആറാം തവണയും കൗണ്‍സിലറായി തിരഞ്ഞെടുക്കപ്പെട്ട എം.പി സന്തോഷ് കുമാർ ആദ്യത്തെ മൂന്ന് വർഷം ചെയർമാനാകും

Spread the love

കോട്ടയം: ഭരണം നില നിർത്തിയ കോട്ടയം നഗരസഭയില്‍ അധ്യക്ഷസ്ഥാനം പങ്കിടും.
കോണ്‍ഗ്രസ് മുതിർന്ന അംഗവും തുടർച്ചയായി ആറാം തവണയും കൗണ്‍സിലറായി തിരഞ്ഞെടുക്കപ്പെട്ട എം.പി സന്തോഷ് കുമാർ ആദ്യ ടേമില്‍ ചെയർമാനാകും.

video
play-sharp-fill

കോണ്‍ഗ്രസിനുള്ളിലെ ധാരണ പ്രകാരം ആദ്യമൂന്ന് വർഷമാണ് എം.പി സന്തോഷ് കുമാറിൻ്റെ കാലവധി. ഇതിനു ശേഷമുള്ള ഓരോ വർഷം ടി സി റോയിയും , അഡ്വ.ടോം കോര അഞ്ചേരിയും നഗരസഭ അധ്യക്ഷന്മാരാകും.

53 അംഗ കോട്ടയം നഗരസഭയില്‍ 32 അംഗങ്ങളുടെ പിൻതുണയോടെയാണ് കോണ്‍ഗ്രയും യുഡിഎഫും ഭരണം പിടിച്ചത്. ആദ്യ ഒരു വർഷം ഷീബ പുന്നനാണ് വൈസ് ചെയർമാർ , പിന്നീട് ഒരു വർഷം സാലി മാത്യുവും, തുടർന്നുള്ള ഒന്നരവർഷം അനുഷ കൃഷ്ണയും വൈസ് ചെയർപേഴ്സൺ മാരാകും

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്നുരാവിലെ 10.30നാണ് ചെയർമാൻ തെരഞ്ഞടുപ്പ് . ഉച്ചകഴിഞ്ഞാണ് വൈസ് ചെയർമാൻ തെരഞ്ഞെടുപ്പ്.