കോട്ടയം നാഗമ്പടം മഹാദേവ ക്ഷേത്രത്തിൽ തിരുവുൽസവം: എസ് എൻ ഡി പി അയ്മനം മേഖലയുടെ ദേശതാലപ്പൊലി ഇന്ന്.

Spread the love

കോട്ടയം: നാഗമ്പടം ശ്രീ മഹാദേവ ക്ഷേത്രോത്സവവുമായി ബന്ധപ്പെട്ട് അയ്മനം മേഖലയിലെ 10 എസ്എൻഡിപി ശാഖാ യോഗങ്ങളുടെയും പോഷക സംഘടനകളുടെയും ആഭിമുഖ്യത്തിൽ ദേശതാലപ്പൊലി ഇന്ന് നടക്കും.

video
play-sharp-fill

വല്യാട്, പരിപ്പ്, പുലിക്കുട്ടിശേരി, അയ്മനം, ഒളശ്ശ- അലക്കുകടവ്, ഒളശ്ശ വെസ്റ്റ്, കല്ലുമട, കുമ്മനം, മര്യാത്തുരുത്ത്, മള്ളൂശ്ശേരി എന്നീ എസ്എൻഡിപി ശാഖായോഗങ്ങളാണ് അയ്മനം മേഖലയിലുള്ളത്.

വൈകുന്നേരം അഞ്ചിന് തിരുനക്കര ശിവശക്തി ഓഡിറ്റോറിയത്തിൽ നിന്നും ആരംഭിക്കുന്ന ദേശതാലപ്പൊലിയിൽ, ഗാന്ധിനഗർ കുട്ടികളുടെ ആശുപത്രി സൂപ്രണ്ട് കെ.പി. ജയകുമാർ ഭദ്രദീപം കൊളുത്തും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അയ്മനം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് വിജി രാജേഷ് ആദ്യം താലം കൈമാറും. ഘോഷയാത്ര ഏഴു മണിയോടുകൂടി ക്ഷേത്രസന്നിധിയിൽ എത്തിച്ചേർന്ന് താലം അഭിഷേകം ചെയ്യുന്നതാണ്.

എല്ലാ ശാഖായോഗങ്ങളുടെയും ആഭിമുഖ്യത്തിൽ ഭക്തജനങ്ങൾക്ക് തിരുനക്കരയിൽ എത്തിച്ചേരുന്നതിനും വൈകിട്ട് നാഗമ്പടത്തു നിന്നും തിരികെ പോകുന്നതിനുമായി വാഹന സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്.