video
play-sharp-fill

കോട്ടയം മെഡിക്കൽ കോളേജിൽ യുവഡോക്ടറുടെ ആത്മഹത്യാശ്രമം ; കാരണക്കാരനായ വകുപ്പ് മേധാവിയ്‌ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് പി. ജി അസോസിയേഷൻ പ്രതിഷേധത്തിൽ

കോട്ടയം മെഡിക്കൽ കോളേജിൽ യുവഡോക്ടറുടെ ആത്മഹത്യാശ്രമം ; കാരണക്കാരനായ വകുപ്പ് മേധാവിയ്‌ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് പി. ജി അസോസിയേഷൻ പ്രതിഷേധത്തിൽ

Spread the love

 

സ്വന്തം ലേഖകൻ

ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗം പിജി ഡോക്ടർ ജീവനൊടുക്കാൻ ശ്രമിച്ചു. അമിതമായി ജോലി ചെയ്യിപ്പിക്കൽ, മാനസിക പീഡനം, അവധി നിരാകരിക്കൽ തുടങ്ങിയ കാരണങ്ങളാലാണ് ജീവനൊടുക്കാൻ ശ്രമിച്ചതെന്ന് പറയുന്നു. വൈക്കം സ്വദേശിയായ മൂന്നാം വർഷ പിജി ഡോക്ടറാണ് ആത്മഹത്യക്ക് ശ്രമിച്ചത്.

വെള്ളിയാഴ്ച രാവിലെ ഗൈനക്കോളജി വിഭാഗത്തിലെ ബാത്ത് റൂമിൽ വച്ചായിരുന്നു സംഭവം. അമിതമായി ഗുളിക കഴിച്ചശേഷം കൈയുടെ ഞരമ്പ് മുറിക്കുകയായിരുന്നു. ബാത്ത് റൂം അധികനേരമായി അടഞ്ഞുകിടക്കുന്നത് ശ്രദ്ധിച്ച ജീവനക്കാരി വിവരമറിയിച്ചതനുസരിച്ചു വാതിൽ പൊളിച്ച് ഡോക്ടറെ വെളിയിലിറക്കുകയായിരുന്നു. തുടർന്ന് ഇയാളെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. അപകടനില തരണം ചെയ്തതായി ഡോക്ടർമാർ അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മൂന്നു മാസം മുമ്പാണ് ഡോക്ടർ വിവാഹിതനായത്. അതിനുശേഷം അദ്ദേഹത്തിന് അവധി നൽകാൻ വകുപ്പ് മേധാവി തയ്യാറാവാതെ തുടർച്ചയായി 15 ദിവസം വീതം രാത്രിയിലും പകലും ഡ്യൂട്ടി നൽകിയെന്നാണ് ഡോക്ടർ പറയുന്നത്. ഇതിൽ മനംനൊന്താണ് ഡോക്ടർ ജീവനൊടുക്കാൻ ശ്രമിച്ചത്.

പിജി ഡോക്ടർ ആത്മഹത്യാശ്രമം നടത്തിയതിന് കാരണക്കാരനായ വകുപ്പ് മേധാവിക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ടു പിജി അസോസിയേഷന്റെ നേതൃത്വത്തിൽ പ്രിൻസിപ്പൽ ഓഫീസിന് മുന്നിൽ രാവിലെ പ്രതിഷേധ സമരം നടത്തി.

Tags :