
കോട്ടയം: നാട്ടകം മറിയപ്പള്ളി മുട്ടത്ത് വീടിന് തീ പിടിച്ചു. രണ്ട് മുറികൾ പൂർണമായി കത്തിയമർ ന്നു.വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്. ഇന്ന് പുലർച്ചെയായിരുന്നു സംഭവം.
പ്രദേശത്ത് വാടകയ്ക്ക് താമസിക്കുന്ന നച്ചേരില് മാത്യുവിന്റെ വീടാണ് കത്തി നശിച്ചത്.
വീട്ടില്‍ നിന്നും തീയും പുകയും ഉയരുന്നത് കണ്ട് അയല്‍വാസികള്‍ നടത്തിയ പരിശോധനയിലാണ് വീട്ടില്‍ തീ പിടിച്ചത് കണ്ടത്. തുടർന്ന് ഇവർ വീട്ടുകാരെയും സമീപവാസികളെയും അഗ്നിരക്ഷാ സേനാ സംഘത്തെയും വിവരം അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
അഗ്നിരക്ഷാ സേനാ സംഘം സ്ഥലത്ത് എത്തി തീ നിയന്ത്രണ വിധേയമാക്കിയപ്പോഴേയ്ക്കും രണ്ടു മുറികള്‍ കത്തി നശിച്ചിരുന്നു. വീട്ടിലെ താമസക്കാർ തൊട്ടടുത്ത മുറിയിലായതിനാല്‍ വൻ ദുരന്തം ഒഴിവായി.



