കോട്ടയം കുമരകത്ത് സ്കൂട്ടർ അപകടത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു:അച്ചിനകം ആശാൻചിറ വിശാഖ് (22) ആണ് മരിച്ചത്.

Spread the love

കുമരകം: സ്കൂട്ടർ അപകടത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു.
കഴിഞ്ഞ മാസം 24-ന് രാത്രി പുത്തൻ റോഡ് ജംഗ്ഷനിൽ സ്കൂട്ടറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരുക്കേറ്റ അച്ചിനകം ആശാൻചിറ വിശാഖ് (22) ആണ് മരിച്ചത്. സംസ്കാരം ഇന്ന് നാലിന് വീട്ടുവളപ്പിൽ .

video
play-sharp-fill

അഞ്ചു പേരാണ് അന്ന് പരിക്കേറ്റ് കോട്ടയം മെഡിക്കൽ കോളേജ് ഐസിയു – ൽ പ്രവേശിപ്പിച്ചിരുന്നത്. രാത്രി 10.30 നായിരുന്നു മരണത്തിനിടയാക്കിയ അപകടം നടന്നത്. മുന്നു പേർ സഞ്ചരിച്ച സ്കൂട്ടറും രണ്ട് യുവക്കൾ സഞ്ചരിച്ച മറ്റൊരു സ്കൂട്ടറും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം .

ആഷിക് ( 23 ), കാർത്തിക് (23 ) എന്നിവരാണ് മരിച്ച വിശാഖിനൊപ്പം.ഒരു സ്കൂട്ടറിൽ യാത്ര ചെയ്തത്. മറ്റൊരു സ്കൂട്ടറിൽ യാത്ര ചെയ്ത വൈക്കം സ്വദേശികളായ രണ്ട് പേരിൽ

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ശ്രീനുമുരളീധരൻ (26) നെ കുമരകം എസ്.എച്ച് എം സി യിൽ പോലീസ് എത്തിച്ചിരുന്നു. പരുക്കേറ്റവർ അപകട നില തരണം ചെയ്തിട്ടുണ്ട്.