
കോട്ടയം: പാലാ നിയോജക മണ്ഡലത്തിലെ മൂന്നിലവ് – മേച്ചാല്‍ ചക്കിക്കാവ് റോഡില്‍ മീനച്ചിലാറിനു കുറുകെയുള്ള കടവുപുഴ പാലം പുനര്‍നിര്‍മാണത്തിനായി 2.40 കോടി രൂപയുടെ ഭരണാനുമതി ലഭ്യമായതായി ജോസ് കെ മാണി എംപി അറിയിച്ചു. ഭരണാനുമതി നല്‍കുവാനുള്ള തുക ബഡ്ജറ്റില്‍ ഇല്ലാത്ത തിനാൽ ധനകാര്യമന്ത്രിയുടെ പ്രത്യേക ഉത്തരവ് കഴിഞ്ഞ ദിവസം ഇറങ്ങിയിരുന്നു.
ഇതുമായി ബന്ധപ്പെട്ട് ധനകാര്യ മന്ത്രി കെ.എൻ ബാലഗോപാലുമായി ചര്‍ച്ച നടത്തിയിരുന്നു വെന്നും കഴിഞ്ഞ 5 വര്‍ഷമായി പ്രദേശവാസികള്‍ അനുവഭിച്ചുവരുന്ന ദുതിരത്തിനാണ് ഇതോടെ പരിഹാരമാകുന്നതെന്നും ജോസ് കെ മാണി പറഞ്ഞു.
മീനച്ചിലാറിന് കുറുകെയുള്ള കടവുഴ പാലം 2021 ലെ വെള്ളപ്പൊക്കത്തിലാണ് തകര്‍ന്നത്. പാലത്തിന്റെ ഒരു സ്ലാബ് പൂര്‍ണമായി താഴേക്ക് പതിക്കുകയും കാല്‍നട ഗതാഗതം പോലും സാധ്യമല്ലാതായതിന്റെ അടിസ്ഥാനത്തിലാണ് പൊതുമരാമത്തു വകുപ്പ് പുതിയപാലം രൂപകല്‍പന ചെയ്തത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
വാഹന ഗതാഗതവും കൽനടയത്രയും പൂര്‍ണമായും തടസ്സപ്പെട്ട സാഹചര്യത്തില്‍ കടപുഴ പാലം അടിയന്തരമായി പുനര്‍നിര്‍മിക്കേണ്ടത് അത്യാവശ്യമാണെന്ന് പുതിയ പഞ്ചായത് ഭരണസമിതി അംഗങ്ങളും, പ്രദേശവാസികളും ഒന്നടങ്കം ജോസ് കെ മാണിയോട് ആവശ്യപ്പെട്ടിരുന്നു.
മൂന്നിലവിലും സമീപപ്രദേശങ്ങളിലുള്ള സാധാരണ ജനങ്ങള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും വിനോദസഞ്ചാരികള്‍ക്കും വേണ്ടി പാലം നിർമ്മിക്കുവാൻ ഉള്ള ഭരണാനുമതി ലഭ്യമാക്കിയതിൽ വളരെയേറെ ചാരിതാർത്ഥ്യം ഉണ്ടെന്നും എത്രയും പെട്ടെന്ന് സാകേതികനുമതി ലഭ്യമാക്കി ടെൻഡർ നടപടികൾ ആരംഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു



