പാലാ മുണ്ടാങ്കലിലുണ്ടായ വാഹനാപകടത്തിൽ രണ്ട് സ്ത്രീകൾ മരിച്ച കേസ് ; പ്രതിയുടെ ജാമ്യം നിഷേധിച്ച് പാലാ ജുഡീഷ്യൽ ഒന്നാം ക്ലാസ്സ് മജിസ്ട്രേട്ട് കോടതി

Spread the love

കോട്ടയം: പാലാ മുണ്ടാങ്കല്‍ ഭാഗത്ത് അശ്രദ്ധമായും അമിതവേഗതയിലും കാര്‍ ഓടിച്ച് രണ്ടു യുവതികളുടെ മരണത്തിനിടയാക്കിയ കാര്‍ ഡ്രൈവറുടെ ജാമ്യം നിഷേധിച്ച് കോടതി. ചെറുവിള വീട്ടില്‍ ചന്ദൂസ് തൃജി (24) ജാമ്യാപേക്ഷയാണ് പാലാ ജുഡീഷ്യൽ ഒന്നാം ക്ലാസ്സ് മജിസ്ട്രേട്ട് കോടതി തള്ളിയത്.

കഴിഞ്ഞ 5 ന് കേസിനാസ്പദമായ സംഭവം നടന്നത്.മുണ്ടാങ്കലിൽ അമിതവേഗത്തിൽ എത്തിയ കാർ സ്കൂട്ടറുകളിൽ ഇടിച്ച് 2 യുവതികൾ മരിക്കുകയും അപകടത്തിൽ പാലാ സെന്‍റ് മേരീസ് സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിനിക്ക് പരിക്കേൽക്കുകയും ചെയ്ത കേസിലാണ് നടപടി.