
കോട്ടയം ചാലുകുന്ന് റോഡിൽ ഓട്ടോറിക്ഷയും കാറും തമ്മിൽ കൂട്ടിയിടിച്ച് അപകടം
കോട്ടയം: കോട്ടയം ചാലുക്കുന്ന് റോഡിൽ ഓട്ടോറിക്ഷയും കാറും തമ്മിൽ കൂട്ടിയിടിച്ച് അപകടം. ചവിട്ടുവരി എസ് എച്ച് മൗണ്ട് സ്വദേശിയായ സതീഷ് എന്ന ഓട്ടോ ഡ്രൈവർക്ക് പരിക്കേറ്റു. ഇന്ന് വൈകുന്നേരം 3.30 ഓടുകൂടിയാണ് സിഎസ്ഐ മധ്യകേരള മഹായിടവകയുടെ മുൻപിൽ ആയിരുന്നു സംഭവം.
സിഎംഎസ് കോളേജ് റോഡിൽ നിന്നും ചാലക്കുന്നിലേക്ക് വന്ന ഓട്ടോറിക്ഷയെ യൂ ടേൺ എടുക്കാൻ നിന്ന കാറാണ് ഇടിച്ചത്. അമിത വേഗതയിലാണ്അ ഓട്ടോ വന്നതെന്നാണ്പ കാർ ഡ്രൈവർ പറയുന്നത്, അതേസമയം കാറിന്റെ അശ്രദ്ധ മൂലമാണ് അപകടം ഉണ്ടായതെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. അപകടത്തിൽ ഗുരുതര പരിക്കുകൾ ആർക്കും ഉണ്ടായിട്ടില്ല.
ഓട്ടോറിക്ഷ ഡ്രൈവറായ സതീഷിന്റെ തലയിൽ പരിക്കേറ്റിട്ടുണ്ട് ഇതിനെ തുടർന്ന് കോട്ടയം ജില്ല ആശുപത്രിയിൽ സതീഷിനെ പ്രവേശിപ്പിച്ചു. ഉടനടി ട്രാഫിക് പോലീസ് ഉദ്യോഗസ്ഥൻ എത്തുകയും ഗതാഗത തടസ്സങ്ങൾ നീക്കുകയും ചെയ്തു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

Third Eye News Live
0