5 ജി വൈകുന്നു: പ്രതിഷേധാവുമായി ബി എസ് എൻ എൽ ജീവനക്കാർ

Spread the love

കോട്ടയം : 4ജി, 5ജി സേവനങ്ങൾ ബിഎസ്എൻഎൽ ആരംഭിക്കാൻ വൈകുന്നതിൽ പ്രതിഷേധിച്ച് ബിഎസ്എൻഎൽ എംപ്ലോയിസ് യൂണിയൻ. കാലതാമസം കാരണം ലക്ഷകണക്കിന് ഉപഭോക്താക്കളാണ് ഓരോ മാസവും ബിഎസ്എൻഎൽ നെ ഒഴിവാക്കുന്നതെന്നും യൂണിയൻ ആരോപിച്ചു.

video
play-sharp-fill

 

2023 മെയിൽ 4ജിയും ഡിസംബറിൽ 5ജിയും ആരംഭിക്കുമെന്ന് കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവ് പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഒന്നരവർഷത്തോളം എടുത്താൽ മാത്രം എടുത്താൽ ടിസിഎസിന് പ്രോജക്ട് പൂർത്തിയാക്കാൻ കഴിയൂ. കേന്ദ്രസർക്കാരിന് 33. 1% ഓഹരി പങ്കാളിത്തമുള്ള വോഡഫോൺ ഐഡിയയുടെ 4ജി നെറ്റ്‌വർക്ക് ഉപയോഗിക്കാൻ ബിഎസ്എൻഎൽഎ അനുവദിക്കണമെന്നതാണ് ബിഎസ്എൻഎൽ എംപ്ലോയിസ് യൂണിയന്റെ ആവശ്യം.

 

ഇ10- ബി എക്സ്ചേഞ്ചിന് മുന്നിൽ ജില്ലാ പ്രസിഡന്റ് സാബു ടി കോശിയുടെ അധ്യക്ഷതയിൽ ചേർന്ന പ്രതിഷേധയോഗം ജില്ലാ സെക്രട്ടറി പി എൻ സോജൻ ഉദ്ഘാടനം ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group