
ലഹരിക്കെതിരെ കോട്ടയം ബസേലിയസ് കോളജിൽ സൗഹൃദ ക്രിക്കറ്റ് മത്സരം ഇന്ന്: പ്രിൻസിപ്പലിന്റെ ടീമും കോളജ് യൂണിയൻ ചെയർപേഴ്സന്റെ ടീമും തമ്മിൽ ഏറ്റുമുട്ടും
കോട്ടയം :ലഹരിക്കെതിരെ ബസേലിയസ് കോളജ് മെൻസ് ഫോറം, സ്റ്റാഫ് ക്ലബ്, കോളജ് യൂണിയൻ, എൻഎസ്എസ്, ഓർത്തഡോക്സ് സഭ മാനവശാക്തീകരണ വിഭാഗം, ഡ്രഗ്‌സിറ്റ് എന്നിവ
ചേർന്ന് ഇന്ന് 3 മുതൽ കോളജ് മൈതാനത്ത് ജൂബിലി കപ്പ് സൗഹൃദ ക്രിക്കറ്റ് മത്സരം നടത്തും.
അസിസ്റ്റന്റ് ഡപ്യൂട്ടി എക്സൈസ് കമ്മിഷണർ എം.സൂരജ് ഉദ്ഘാടനം ചെയ്യും. കോളജ് പ്രിൻസിപ്പൽ ഡോ.ബിജു തോമ സ് അധ്യക്ഷത വഹിക്കും.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോളജ് പ്രിൻസിപ്പലിന്റെ നേതൃ ത്വത്തിലുള്ള അധ്യാപകരുടെ ടീം ദ്രോണയും കോളജ്
യൂണിയൻ ചെയർപഴ്സൻ പി.എസ്. സോണിമോൾ നയിക്കുന്ന വിദ്യാർഥികളുടെ ടീം അർജുനയും
തമ്മിൽ ഏറ്റുമുട്ടും. വൈസ് പ്രിൻസിപ്പൽ ഡോ. പി.ജ്യോതിമോൾ ലഹരി മുക്ത പ്രതിജ്ഞ ചൊല്ലിക്കൊടുക്കും. വിജയികൾക്ക് ജൂബിലി കപ്പ് എവർറോളിങ് ട്രോഫി സമ്മാനിക്കും.
Third Eye News Live
0