കോട്ടയം പാദുവയിൽ നഴ്‌സിങ് വിദ്യാർത്ഥികൾ മുങ്ങി മരിച്ചു; മീനച്ചിലാറിന്റെ കൈവഴിയായ പന്നകം തോട്ടില്‍ കുളിക്കാനിറങ്ങിയ രണ്ടുപേരാണ് മരിച്ചത്; മരിച്ചത് കരുനാ​ഗപ്പള്ളി, വർക്കല സ്വദേശികൾ

Spread the love

കോട്ടയം: കോട്ടയത്ത് രണ്ടു ബിഎസ്‌സി നഴ്‌സിങ് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു. കരുനാഗപ്പള്ളി സ്വദേശി അജ്മല്‍ (21), വര്‍ക്കല സ്വദേശി വജന്‍ (21 എന്നിവരാണ് മരിച്ചത്.

കോട്ടയം പാദുവയില്‍ ഇന്ന് വൈകീട്ട് 5.30 നായിരുന്നു സംഭവം. മീനച്ചിലാറിന്റെ കൈവഴിയായ പന്നകം തോട്ടില്‍ നാലംഗ സംഘം കുളിക്കാനിറങ്ങിയപ്പോഴാണ് രണ്ട് വിദ്യാര്‍ഥികള്‍ അപകടത്തില്‍പ്പെട്ടത്.

അപകടത്തില്‍ പരിക്കേറ്റ് വീട്ടില്‍ വിശ്രമിക്കുന്ന സഹപാഠിയെ കണ്ട് തിരിച്ചുപോകുന്നതിനിടെ തോട്ടില്‍ കുളിക്കാന്‍ ഇറങ്ങിയവർ ഒഴുക്കിൽപ്പെടുകയായിരുന്നു. ഒഴുക്കില്‍പ്പെട്ടാണ് ഇരുവരും മുങ്ങിമരിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ ഫയര്‍ഫോഴ്‌സും പൊലീസും ചേര്‍ന്ന് വിദ്യാര്‍ഥികളെ പുറത്തേയ്ക്ക് എടുക്കുമ്പോള്‍ ഇരുവര്‍ക്കും ജീവന്‍ ഉണ്ടായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.