കോട്ടയം വിജിലൻസ് യൂണിറ്റിലെ രണ്ട് ഉദ്യോഗസ്ഥർക്ക് മുഖ്യമന്ത്രിയുടെ വിശിഷ്ടസേവാ മെഡൽ

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: വിജിലൻസ് യൂണിറ്റിലെ രണ്ട് പൊലീസ് ഉദ്യോഗസ്ഥർക്ക് മുഖ്യമന്ത്രിയുടെ പൊലീസ് മെഡൽ. എസ്.ഐ റെനി മാണി, സീനിയർ സിവിൽ പൊലീസ് ഓഫിസർ രഞ്ജിനി കെ.പി എന്നിവർക്കാണ് പൊലീസ് മെഡൽ ലഭിച്ചത്.

ഇരുവരുടെയും അന്വേഷണ മികവിനാണ് പുരസ്‌കാരം ലഭിച്ചിരിക്കുന്നത്. 2021 ലെ സ്വാതന്ത്ര ദിനത്തിന്റെ ഭാഗമായാണ് പുരസ്‌കാരം സമ്മാനിച്ചിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഓരോ ജില്ലയ്ക്കും ക്വാട്ടാ നിശ്ചയിച്ചാണ് പുരസ്‌കാരം നൽകുന്നത്. വിജിലൻസിന് സംസ്ഥാനത്താകെ എട്ടു പൊലീസ് മെഡലുകളാണ് നൽകുന്നത്.

സംസ്ഥാനത്താകെ വിജിലൻസിന് നല്കിയ എട്ട് പൊലീസ് മെഡലുകളിൽ രണ്ടെണ്ണവും കോട്ടയത്തിന് ലഭിച്ചത് അഭിനന്ദനാർഹമായ നേട്ടമാണ്.