video
play-sharp-fill

തോമസ് ചാഴികാടൻ എം.പി സ്ഥാനം രാജിവയ്ക്കണം: യൂത്ത് കോൺഗ്രസ് കോട്ടയത്ത് പ്രതിഷേധ പ്രകടനം നടത്തി; വീഡിയോ ഇവിടെ കാണാം

തോമസ് ചാഴികാടൻ എം.പി സ്ഥാനം രാജിവയ്ക്കണം: യൂത്ത് കോൺഗ്രസ് കോട്ടയത്ത് പ്രതിഷേധ പ്രകടനം നടത്തി; വീഡിയോ ഇവിടെ കാണാം

Spread the love

തേർഡ് ഐ ബ്യൂറോ

കോട്ടയം: കേരള കോൺഗ്രസ് മുന്നണി വിട്ട സാഹചര്യത്തിൽ യു.ഡി.എഫ് വോട്ട് കൊണ്ടു ലഭിച്ച എം.പി സ്ഥാനം തോമസ് ചാഴികാടൻ രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരത്തിൽ പ്രതിഷേധ പ്രകടനം നടത്തി. വീഡിയോ ഇവിടെ കാണാം

ജോസ് കെ.മാണിയുടെ എൽഡിഎഫ് പ്രവേശം രാഷ്ട്രീയ വഞ്ചനയും പിതൃശൂന്യതയുമെന്ന് കെ പി സി സി സെക്രട്ടറി നാട്ടകം സുരേഷ് പറഞ്ഞു. കോൺഗ്രസ് പ്രവർത്തകർ ചോരെയും നീരും ഒഴുക്കി ലക്ഷക്കണക്കിന് വോട്ടുകളുടെ ഭൂരിപക്ഷം നൽകി കോട്ടയത്തെ എം.പി ആക്കിയ തോമസ് ചാഴിക്കാടന് ധാർമ്മികത ഉണ്ടെങ്കിൽ എംപി സ്ഥാനം ഉടൻ രാജി വയ്ക്കണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോട്ടയം നിയോജകമണ്ഡലം കമ്മറ്റി കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടത്തിയ പ്രതിഷേധ പ്രകടനം ഉത്ഘാടനം ചെയ്യ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. നിയോജകമണ്ഡലം പ്രസിഡന്റ് രാഹുൽ മറിയപ്പള്ളി അദ്ധ്യക്ഷത വഹിച്ചു.

നേതാക്കളായ ജെയ്ജി പാലയ്ക്കലോടി, ജെനിൻ,അരുൺ മർക്കോസ്,സുബിൻ ജോസഫ്,അനൂപ് അബൂബക്കർ, അബു താഹിർ, ഷിനു പാറപ്പാട്ട്, അജീഷ് ഐസക്ക, യദു,റൂബിൻ, മഹേഷ്, ഡാനി,ആൽബിൻ,സക്കീർ എന്നിവർ പ്രസംഗിച്ചു.