
കോട്ടയം ജില്ലയിലെ ചില പഞ്ചായത്തുകളില്‍ കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അന്‍പത് ശതമാനത്തിന് മുകളില്‍; അതീവ ജാഗ്രത പാലിച്ചില്ലെങ്കില്‍ കോട്ടയം കൈവിട്ട് പോയേക്കാം; പഞ്ചായത്തുകള്‍ ഏതൊക്കെയെന്ന് അറിയാം…
സ്വന്തം ലേഖകന്‍
വൈക്കം: ജില്ലയിലെ മറവന്‍തുരുത്ത്, ചെമ്പ് പഞ്ചായത്തുകളില്‍ കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് (ടി പി ആര്‍) അന്‍പത് ശതമാനത്തിന് മുകളില്‍. അതീവ ജാഗ്രത പാലിച്ചില്ലെങ്കില്‍ ജില്ലയുടെ അവസ്ഥ മോശമായേക്കും.
മഹാരാഷ്ട്രയെ വിറപ്പിച്ച വൈറസ് വകഭേദം കോട്ടയത്തും ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് കണ്ടെത്തിയിരുന്നു. ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 27.14 ശതമാനത്തിലേക്ക് ഉയര്‍ന്നതോടെ കടുത്ത ജാഗ്രതാ നിര്‍ദ്ദേശമാണ് കോട്ടയത്ത്. ഏറ്റവും അധികം രോഗികളുള്ള കോട്ടയം നഗരസഭയില്‍ ഭൂരിഭാഗത്തിലും കോവിഡിന്റെ മഹാരാഷ്ട്ര വകഭേദമാണ് കണ്ടെത്തിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൊറോണ വൈറസിന്റെ യു.കെ വകഭേദത്തിനേക്കാള്‍ അപകടകാരിയാണ് മഹരാഷ്ട്ര വകഭേദം. തീവ്രവ്യാപന ശേഷിയുള്ള ഈ വൈറസ് വായുവിലൂടെയും പകര്‍ന്നേക്കാം എന്ന മുന്നറിയിപ്പ് ഗവണ്‍മെന്റ് ഡോക്ടര്‍മാരുടെ സംഘടനയായ കെ.ജി.എം.ഓ.എ മുന്നറിയിപ്പ് നല്‍കുകയും സംസ്ഥാനത്ത് രണ്ടാഴ്ചയെങ്കിലും ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.
ഇന്നലെ വരെ ഏറ്റവുമധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് കോഴിക്കോടാണെങ്കിലും കോട്ടയത്ത് വ്യാപിക്കുന്ന വകഭേദം സംഭവിച്ച വൈറസാണ് സംസ്ഥാനത്തെ മുള്‍മുനയില്‍ നിര്‍ത്തുന്നത്. ഡബിള്‍ മാസ്‌ക്കിംഗിലൂടെ മാത്രമേ ഈ മഹാരാഷ്ട്രാ വകഭേദത്തെ ഒരു പരിധിവരെയെങ്കിലും നിയന്ത്രിച്ച് നിര്‍ത്താനാകൂ.
സാധാരണ തുണി മാസ്‌കുകള്‍ ഉപയോഗിക്കുന്നത് ഒട്ടും സുരക്ഷിതമല്ല. ഒരു സര്‍ജിക്കല്‍ മാസ്‌കും അതിന് മുകളില്‍ തുണിമാസ്‌കും ഉപയോഗിക്കുകയാണ് അഭികാമ്യം. എന്‍ 95 മാസ്‌കുകളും ഈ വകഭേദത്തില്‍ നിന്നും ജീവന് സുരക്ഷ നല്‍കും.