video
play-sharp-fill

കോട്ടയം വൈക്കം എക്സൈസ് റെയ്ഞ്ച് ഓഫിസിന് സമീപം മരം കടപുഴകി വീണു; ജീവനക്കാരുടെ സമയോജിതമായ ഇടപെടലിൽ ഒഴിവായത് വൻ ദുരന്തം; പ്രദേശത്തെ വൈദ്യുതി വിതരണം തടസ്സപ്പെട്ടു

കോട്ടയം വൈക്കം എക്സൈസ് റെയ്ഞ്ച് ഓഫിസിന് സമീപം മരം കടപുഴകി വീണു; ജീവനക്കാരുടെ സമയോജിതമായ ഇടപെടലിൽ ഒഴിവായത് വൻ ദുരന്തം; പ്രദേശത്തെ വൈദ്യുതി വിതരണം തടസ്സപ്പെട്ടു

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: വൈക്കം എക്സൈസ് റെയ്ഞ്ച് ഓഫീസിന് സമീപത്ത് മരം കടപുഴകി വീണു. പടുകൂറ്റൻ വാകമരമാണ് കടപുഴകി വീണത്. ജീവനക്കാരുടെ സമയോജിതമായ ഇടപെടൽ മൂലം ഒഴിവായത് വൻ ദുരന്തം.

ഇന്ന് ഉച്ചയ്ക്ക് 1.30 യ്ക്കാണ് അപകടം ഉണ്ടായത്. മരം കടപുഴകി വീണതോടെ ജീവനക്കാർ വിവരം കെഎസ്ഇബി അധികൃതരെയും, ഫയർഫോഴ്സിനെയും വിവരം അറിയിച്ചു. തുടർന്ന്, വിവരം അധികൃതരെ അറിയിച്ചു. ഇതോടെ ഇവർ കൃത്യസമയത്ത് ഇടപെട്ടതിനാലാണ് വൻ ദുരന്തം ഒഴിവായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മരം കടപുഴകി വീണ് വൈദുതി പോസ്റ്റുകളും തൂണും തകർന്നതിനാൽ പ്രദേശത്ത് വൈദ്യുതി തടസം ഉണ്ട്‌. റോഡിന്റെ സമീപത്തും, എക്സൈസ് റെയ്ഞ്ച് ഓഫിസിലും പിഡബ്ലൂഡി ഓഫിസിലും ധാരാളം പാഴ് മരങ്ങൾ കാറ്റത്തും മഴയത്തും വീഴുവാൻ പാകത്തിന് നിൽക്കുന്നുണ്ട്. ഈ മരങ്ങൾക്ക് സമീപം പൊലീസ് പിടിച്ചെടുത്ത തൊണ്ടിയായിട്ടുള്ള വാഹനങ്ങൾ ഉണ്ട്‌.

അപകടാവസ്ഥയിൽ നില്ക്കുന്ന വൻമരങ്ങൾ അധികാരികളുടെ ശ്രദ്ധയിൽ പെടുത്തിയിട്ടുള്ളതാണ്.എന്നാൽ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലായെന്നും പരാതി.