കുറഞ്ഞ ചെലവില്‍ കായല്‍ സൗന്ദര്യം ആസ്വദിക്കാം; പുതുവര്‍ഷത്തില്‍ വേഗ കോട്ടയത്തെത്തും; ബോട്ടിന്റെ നിര്‍മ്മാണ ജോലികള്‍ പുരോഗമിക്കുന്നു
സ്വന്തം ലേഖിക
കോട്ടയം: കുറഞ്ഞ ചെലവില്‍ കായല്‍ സൗന്ദര്യം ആസ്വദിക്കാന്‍ അതിവേഗ എ സി ബോട്ടായ വേഗ പുതുവര്‍ഷത്തില്‍ കോട്ടയത്തെത്തും.
ബോട്ടിന്റെ നിര്‍മ്മാണ ജോലികള്‍ പുരോഗമിക്കുകയാണ്. നിലവില്‍ കായല്‍പ്പരപ്പിലെ യാത്രയ്ക്ക് വന്‍നിരക്കാണ് സ്വകാര്യ ഹൗസ് ബോട്ടുകളും ശിക്കാര ബോട്ടുകളും ഈടാക്കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ജലഗതാഗതം പ്രോത്സാഹിപ്പിക്കാന്‍ പാസഞ്ചര്‍ സര്‍വീസിനൊപ്പം ടൂറിസം സാദ്ധ്യതയും പ്രയോജനപ്പെടുത്തുകയാണ് ലക്ഷ്യമിടുന്നത്. ആലപ്പുഴ, വൈക്കം എന്നിവിടങ്ങളിലാണ് നിലവില്‍ വേഗ ബോട്ടുകള്‍ സര്‍വീസ് നടത്തുന്നത്.
വലിയ ലാഭത്തിലാണ് ഇത് ഓടുന്നത്. 120 യാത്രക്കാര്‍ക്ക് ഇരുന്ന് യാത്ര ചെയ്യാമെന്നതാണ് പ്രത്യേകത. എ സി സീറ്റുകള്‍, നോണ്‍ എ സി സീറ്റുകള്‍ എന്നിവയുണ്ടാകും.
കേരളത്തിന്റെ തനതായ നാടന്‍ ഭക്ഷണങ്ങള്‍, സ്‌നാക്‌സ് തുടങ്ങിയവയാണ് മറ്റൊരു പ്രധാന ആകര്‍ഷണം. കോട്ടയത്ത് എത്തുന്ന വേഗ വിനോദസഞ്ചാര കേന്ദ്രങ്ങളെ ബന്ധിപ്പിച്ച് കണ്ടക്ടഡ് ടൂര്‍ ട്രിപ്പും സാധാരണക്കാര്‍ക്ക് ഉള്‍ക്കൊള്ളാന്‍ കഴിയുന്ന തരത്തില്‍ വണ്‍ഡേ ട്രിപ്പ് മാതൃകയില്‍ സര്‍വീസ് നടത്താനാണ് ലക്ഷ്യമിടുന്നത്.
സര്‍വീസ് ക്രമം ഇങ്ങനെ.
കോട്ടയത്ത് നിന്നാരംഭിച്ച് ചിത്തിരക്കായല്‍ വഴി തണ്ണീര്‍മുക്കം, പാതിരമണല്‍ എന്നിവിടങ്ങളില്‍ സര്‍വീസ് നടത്താനാണ് പദ്ധതി. രാവിലെ 10 ന് ആരംഭിച്ച് വൈകിട്ടോടെ തിരിച്ചെത്തുന്ന തരത്തിലാകും സര്‍വീസ്. ഇടയ്ക്ക് ഉച്ചഭക്ഷണവും ഉണ്ടാകും