ചീത്ത വിളിച്ചതായി ആരോപിച്ച് അയൽവാസിയായ ബന്ധുക്കൾ തമ്മിൽ തർക്കം ; കോട്ടയം വടവാതൂരിൽ യുവാവിന് വെട്ടേറ്റു ; അന്വേഷണം ആരംഭിച്ച് മണർകാട് പൊലീസ്

Spread the love

മണർകാട്: ബന്ധുക്കൾ തമ്മിലുണ്ടായ തർക്കത്തിനൊടുവിൽ യുവാവിന് വെട്ടേറ്റു. വടവാതൂർ കടത്തിനു സമീപം താനുവേലിൽ ചാണ്ടിയുടെ മകൻ ഷെബിനാണ് വെട്ടേറ്റത്.

ഇന്നു വൈകിട്ടാണ് സംഘർഷം ഉണ്ടായത്. ചാണ്ടിയുടെ ബന്ധുവായ മോൻസി അസഭ്യം വിളിച്ചതാണ് സംഘർഷത്തിനു ഇടയാക്കിയതെന്ന് പറയുന്നു.  മോൻസിയും ജില്ലാ ആശുപത്രിയിൽ ചികിത്സ തേടിയിട്ടുണ്ട്.  മണർകാട് പൊലീസ് അന്വേഷണം ആരംഭിച്ചു.