video
play-sharp-fill

തിരുവനന്തപുരം കഴിഞ്ഞാല്‍ പിന്‍വാതില്‍ നിയമനം കൂടുതല്‍ കോട്ടയത്ത്: സര്‍ക്കാരിനെതിരെ രൂക്ഷവിമർശനവുമായി കെ സി ജോസഫ്; എല്‍ഡിഎഫ് സര്‍ക്കാരിന്‍റെ നേതൃത്വത്തിലുള്ള പിന്‍വാതില്‍ നിയമനങ്ങള്‍ നിര്‍ത്തിവയ്‌ക്കണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് കോട്ടയം ജില്ല കമ്മിറ്റി കളക്‌ടറേറ്റിന് മുന്നില്‍ പ്രതിഷേധ ധര്‍ണ നടത്തി

Spread the love

സ്വന്തം ലേഖിക

കോട്ടയം: സര്‍ക്കാര്‍ അര്‍ധസര്‍ക്കാര്‍, തദ്ദേശ സ്വയംഭരണ, സഹകരണ സ്ഥാപനങ്ങള്‍ അടക്കമുള്ള സ്ഥാപനങ്ങളില്‍ എല്‍ഡിഎഫ് സര്‍ക്കാരിന്‍റെ നേതൃത്വത്തിലുള്ള പിന്‍വാതില്‍ നിയമനങ്ങള്‍ നിര്‍ത്തിവയ്‌ക്കണമെന്നും മുടങ്ങിക്കിടക്കുന്ന ലൈഫ് മിഷന്‍ പദ്ധതി പുനരാരംഭിക്കണമെന്നും ആവശ്യപ്പെട്ട് യുഡിഎഫ് കോട്ടയം ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കോട്ടയം കലക്‌ടറേറ്റിന് മുന്നില്‍ പ്രതിഷേധ ധര്‍ണ നടത്തി.

മുന്‍മന്ത്രിയും കോണ്‍ഗ്രസ് രാഷ്‌ട്രീയ കാര്യസമിതി അംഗവുമായ കെ സി ജോസഫ് ധര്‍ണ ഉദ്ഘാടനം ചെയ്‌തു. പിണറായി ഭരണത്തില്‍ പിന്‍വാതില്‍ നിയമനം വ്യാപകമായിരിക്കുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പാര്‍ട്ടിക്കാര്‍ക്കും ബന്ധുക്കള്‍ക്കും ജോലി നല്‍കി പരീക്ഷയെഴുതി ജോലിക്ക് കാത്തിരിക്കുന്നവരെ വഞ്ചിച്ചിരിക്കുകയാണ് സര്‍ക്കാര്‍. തിരുവനന്തപുരം കഴിഞ്ഞാല്‍ പിന്‍വാതില്‍ നിയമനം കൂടുതല്‍ നടത്തിയത് കോട്ടയത്താണെന്നും കെ സി ജോര്‍ജ് ആരോപിച്ചു.

കോട്ടയം കളക്‌ടറേറ്റ് പടിക്കല്‍ നടന്ന പ്രതിഷേധ ധര്‍ണയില്‍ നാട്ടകം ഡിസിസി സുരേഷ് അധ്യക്ഷത വഹിച്ചു. യുഡിഎഫ് ജില്ല ചെയര്‍മാന്‍ സജി മഞ്ഞക്കടമ്പില്‍, യുഡിഎഫ് ജില്ലാ കണ്‍വീനര്‍ ഫില്‍സണ്‍ മാത്യൂസ് തുടങ്ങിയവരും ഘടകകക്ഷി നേതാക്കന്‍മാരും പങ്കെടുത്തു.