
ഏറ്റുമാനൂരിലെ പ്രിന്‍സ് ലൂക്കോസിന്റെ സ്ഥാനാര്‍ത്ഥിത്വം; എതിര്‍പ്പുമായി യൂത്ത് ഫ്രണ്ടും കേരള സ്റ്റുഡന്റ്സ് കോണ്‍ഗ്രസും; ജോസ് കെ മാണിക്കൊപ്പം പോയവര്‍ക്കെല്ലാം വാരിക്കോരി സീറ്റ് നല്‍കി എല്‍ഡിഎഫ്; ജോസിനെ തള്ളിപ്പറഞ്ഞ സജി മഞ്ഞക്കടമ്പില്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് സീറ്റില്ല; കേരളാ കോണ്‍ഗ്രസ് ജോസഫില്‍ പൊട്ടിത്തെറി; തെരഞ്ഞെടുപ്പ് കാലത്തെ ഉള്‍പ്പാര്‍ട്ടി ലഹളകള്‍
സ്വന്തം ലേഖകന്‍
കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് മോഹിച്ച് ജോസ് കെ മാണിയെ തള്ളിപ്പറഞ്ഞ് ജോസഫിനൊപ്പം കൂടിയ പന്ത്രണ്ടിലധികം നേതാക്കള്‍ക്ക് നിരാശ. പിജെ ജോസഫും മോന്‍സ് ജോസഫും തോമസ് ഉണ്ണിയാടനും ഫ്രാന്‍സിസ് ജോര്‍ജും മാത്രമാണ് നിലവില്‍ സീറ്റ് ഉറപ്പിച്ചിരിക്കുന്നത്.
ഏറ്റുമാനൂരില്‍ പ്രിന്‍സ് ലൂക്കോസിനെ സ്ഥാനാര്‍ത്ഥിയാക്കുന്നതിനെ എതിര്‍ത്ത് യൂത്ത് ഫ്രണ്ടും കേരള സ്റ്റുഡന്റ്സ് കോണ്‍ഗ്രസും രംഗത്തെത്തി. സീനിയര്‍ നേതാവും കോട്ടയം ജില്ലാ പ്രസിഡന്റ് സജി മഞ്ഞക്കടമ്പിലിന് സ്ഥാനാര്‍ത്ഥിത്വം നല്‍കണമെന്നാണ് ആവശ്യം. എല്‍ഡിഎഫില്‍ ചങ്ങനാശേരി സീറ്റ് ലഭിക്കാതിരുന്ന ജനാധിപത്യ കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ ഡോ. കെ.സി. ജോസഫ് പി.ജെ. ജോസഫ് വിഭാഗത്തില്‍ ചേരുമെന്ന സൂചനകളുണ്ടെങ്കിലും തീരുമാനം ആയിട്ടില്ല.
Whatsapp Group 1 | Whatsapp Group 2 |Telegram Group

തിരുവല്ലയില്‍ ജോസഫ് എം. പുതുശേരി, വിക്ടര്‍ ടി. തോമസ്, കുഞ്ഞുകോശി പോള്‍, വര്‍ഗീസ് മാമ്മന്‍ എന്നിവരുടെ പേരാണുള്ളത്. ഏറ്റുമാനൂരില്‍ പ്രിന്‍സ് ലൂക്കോസ്, സജി മഞ്ഞക്കടമ്പില്‍, മൈക്കിള്‍ ജയിംസ് എന്നിവരും. ഇതോടെയാണ് പൊട്ടിത്തെറിക്ക് തുടക്കമാകുന്നത്. സീറ്റ് കിട്ടിയേ തീരൂവെന്ന നിലപാടിലാണ് സജി.
കേരളാ കോണ്‍ഗ്രസില്‍ പിളര്‍പ്പുണ്ടായപ്പോള്‍ സീറ്റ് മോഹിച്ചാണ് ജോസ് കെ മാണിയെ സജി അടക്കമുള്ളവര്‍ തള്ളി പറഞ്ഞത്. ജോസ് കെ മാണിക്കൊപ്പം നിന്നിരുന്നുവെങ്കില്‍ സീറ്റ് കിട്ടുമായിരുന്നു. അനൂപ് ജേക്കബിനെ വിട്ടെത്തിയ ജോണി നെല്ലൂരും പ്രതിസന്ധിയിലായി. ജോസ് കെ മാണിക്ക് ഇടതുപക്ഷത്ത് കിട്ടിയ മികച്ച പരിഗണന നേതാക്കളുടെ നിരാശ ഇരട്ടിപ്പിച്ചു.
കേരള കോണ്‍ഗ്രസ് (ജോസഫ്) പ്രാഥമിക സ്ഥാനാര്‍ത്ഥിപട്ടിക പുറത്തു വന്നതോടെയാണ് ലഹളകള്‍ക്ക് തുടക്കമാകുന്നത്. യുഡിഎഫില്‍ ധാരണയായ 9 സീറ്റുകളിലേക്കാണ് പട്ടിക തയ്യാറാക്കി നല്‍കിയത്. ഈ സീറ്റുകള്‍ മാത്രമേ കേരളാ കോണ്‍ഗ്രസിന് യുഡിഎഫ് നല്‍കുന്നുള്ളൂ. ജോണി നെല്ലൂരും സജി മഞ്ഞക്കടമ്പനും വിക്ടര്‍ ടി തോമസും പുതുശ്ശേരിയും അടക്കം സീനിയര്‍ നേതാക്കള്‍ക്ക് സീറ്റില്ലെന്നാണ് സൂചന.
തൊടുപുഴയില്‍ പി.ജെ. ജോസഫ്, കടുത്തുരുത്തിയില്‍ മോന്‍സ് ജോസഫ്, ഇരിങ്ങാലക്കുടയില്‍ തോമസ് ഉണ്ണിയാടന്‍, ഇടുക്കിയില്‍ കെ. ഫ്രാന്‍സിസ് ജോര്‍ജ്, കോതമംഗലത്ത് ഷിബു തെക്കുംപുറം, കുട്ടനാട് ജേക്കബ് ഏബ്രഹാം എന്നിവരാണ് സീറ്റ് ഉറപ്പിച്ചത്. ചങ്ങനാശേരി.ില്‍ വി.ജെ. ലാലി, സാജന്‍ ഫ്രാന്‍സിസ്, കെ.എഫ്. വര്‍ഗീസ് എന്നിവരെ പരിഗണിക്കുന്നു. കോട്ടയത്തെ കോണ്‍ഗ്രസില്‍ നിരാശ വര്‍ധിക്കുകയാണ്. ഉള്‍പ്പാര്‍ട്ടി ലഹളകള്‍ കോട്ടയത്ത് യുഡിഎഫിന് തിരിച്ചടിയുണ്ടാകാന്‍ സാധ്യത കൂട്ടുന്നു.