കോട്ടയം നഗരത്തില്‍ യു.ഡി.എഫ് പ്രകടനം നടത്തി
സ്വന്തം ലേഖകൻ
കോട്ടയം : ഇന്ധനവില വര്‍ദ്ധനവിനെതിരെയും പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ ജി.എസ്.ടി പരിധിയില്‍ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടുമുള്ള ഹര്‍ത്താലിനോടനുബന്ധിച്ച് കോട്ടയം നഗരത്തില്‍ യു.ഡി.എഫ് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ പ്രകടനം നടത്തി. ഗാന്ധിസ്‌ക്വയറില്‍ നിന്നും ആരംഭിച്ച പ്രകടനം നഗരംചുറ്റി കളക്‌ട്രേറ്റ് ജംഗ്‌ഷനില്‍ സമാപിച്ചു.
തുടര്‍ന്ന് നടന്ന പ്രതിഷേധ യോഗം തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ എം.എല്‍.എ ഉദ്‌ഘാടനം ചെയ്‌തു. ജോസ് കെ.മാണി എം.പി മുഖ്യപ്രഭാഷണം നടത്തി. യു.ഡി.എഫ് ജില്ലാ ചെയര്‍മാന്‍ സണ്ണി തെക്കേടം അധ്യക്ഷത വഹിച്ചു. മോന്‍സ് ജോസഫ് എം.എല്‍.എ, ഡോ.എന്‍.ജയരാജ് എം.എല്‍.എ, യു.ഡി.എഫ് ജില്ലാ കണ്‍വീനര്‍ ജോസി സെബാസ്റ്റ്യന്‍, ഡി.സി.സി പ്രസിഡന്റ് ജോഷി ഫിലിപ്പ്, കുഞ്ഞുമോന്‍ മേത്തര്‍, തോമസ് ചാഴിക്കാടന്‍, സണ്ണി പാമ്പാടി, സ്റ്റീഫന്‍ ജോര്‍ജ്, ഫിലിപ്പ് ജോസഫ്, പ്രിന്‍സ് ലൂക്കോസ്, ജോസ് പുത്തന്‍കാലാ, ജോസഫ് ചാമക്കാല, പി.ആര്‍ സോന, സജി മഞ്ഞകടമ്പന്‍, എം.പി സന്തോഷ്‌കുമാര്‍, സിറിയക് ചാഴിക്കാടന്‍, മോഹന്‍ കെ.നായര്‍, എസ്.രാജീവ്, ടി.സി റോയി, കെ.ജി ഹരിദാസ്, ബിജു താനത്ത്, ബോബന്‍ തോപ്പില്‍, ജോസ് ഇടഴവിക്കന്‍, മാത്തച്ചന്‍ താമരശ്ശേരി, മാത്തുകുട്ടി ഞായര്‍കുളം,പി.എം മാത്യു, അഗസ്റ്റിന്‍ ജോസഫ്, ജോസ് പള്ളിക്കുന്നേല്‍ ജോജി കുറുത്തിയാന്‍, ഗൗതം എന്‍.നായര്‍, എസ്.ജയകൃഷ്‌ണന്‍ തുടങ്ങിയവര്‍ പ്രകടനത്തിന് നേതൃത്വം നല്‍കി.
Whatsapp Group 1 | Whatsapp Group 2 |Telegram Group