video
play-sharp-fill

കോട്ടയം നഗരത്തിൽ നടുറോഡിൽ അഴിഞ്ഞാടി മാനസിക വൈകല്യമുള്ളയാൾ: ടി.ബി റോഡിനു നടുവിൽ കിടന്ന് ഉരുണ്ടും അസഭ്യം പറഞ്ഞും നാട്ടുകാരെ ഭയപ്പെടുത്തുന്നു; പ്രതിഷേധവുമായി വ്യാപാരികൾ; സ്ത്രീകൾ അടക്കമുള്ളവർക്കു മുന്നിൽ നഗ്നതാ പ്രദർശനവും: ഇയാളുടെ വീഡിയോ തേർഡ് ഐ ന്യൂസ് ലൈവിന്

കോട്ടയം നഗരത്തിൽ നടുറോഡിൽ അഴിഞ്ഞാടി മാനസിക വൈകല്യമുള്ളയാൾ: ടി.ബി റോഡിനു നടുവിൽ കിടന്ന് ഉരുണ്ടും അസഭ്യം പറഞ്ഞും നാട്ടുകാരെ ഭയപ്പെടുത്തുന്നു; പ്രതിഷേധവുമായി വ്യാപാരികൾ; സ്ത്രീകൾ അടക്കമുള്ളവർക്കു മുന്നിൽ നഗ്നതാ പ്രദർശനവും: ഇയാളുടെ വീഡിയോ തേർഡ് ഐ ന്യൂസ് ലൈവിന്

Spread the love

തേർഡ് ഐ ബ്യൂറോ

കോട്ടയം: നഗരമധ്യത്തിൽ ടി.ബി റോഡിൽ അഴിഞ്ഞാടി മാനസിക വൈകല്യമുള്ളയാൾ. ടി.ബി റോഡിൽ റോഡിനു നടുവിൽ കിടന്നും, വഴിയാത്രക്കാരെ അടക്കം അസഭ്യം പറഞ്ഞുമാണ് ഇയാൾ അഴിഞ്ഞാടുന്നത്. കടകളിലേയ്ക്കു കയറാൻ എത്തുന്ന ആളുകളെ പോലും അസഭ്യം പറയുന്ന ഇയാൾ നഗ്നതാ പ്രദർശനവും നടത്തുന്നതായും പരാതി ഉയർന്നിട്ടുണ്ട്. കടകളിലും സ്ഥാപനങ്ങളിലും എത്തുന്ന ആളുകളെ അസഭ്യം പറയുന്നതും ശല്യം ചെയ്യുന്നതും പതിവാണ് എന്നും ആരോപണം ഉയർന്നിട്ടുണ്ട്. വീഡിയോ ഇവിടെ കാണാം

കഴിഞ്ഞ ഒരാഴ്ചയിലേറെയായി കോട്ടയം നഗരത്തിലെ തിരുനക്കര മുതൽ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് വരെയുള്ള ഭാഗത്താണ് ഇയാൾ അഴിഞ്ഞാടുന്നത്. നടുറോഡിൽ നൂറുകണക്കിനു വാഹനങ്ങൾ കടന്നു വരുമ്പോൾ റോഡിനു നടുവിൽ കിടന്ന് ഉരുളുകയും, വാഹന ഗതാഗതം തടസപ്പെടുത്തുകയും ചെയ്യുന്നത് പതിവ് കാഴ്ചയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൊവിഡ് പ്രതിസന്ധിയെ തുടർന്നു ദുരിതത്തിലായിരുന്നു കോട്ടയം നഗരത്തിലെ സ്ഥാപനങ്ങൾ എല്ലാം പതിയെ തുറന്നു പ്രവർത്തിക്കാൻ തുടങ്ങിയതേയുള്ളു. ഈ കടകളിലേയ്ക്കു ആളുകൾ എത്തുന്നതേ ഉള്ളു. ഇതിനിടെയാണ് ഇപ്പോൾ കോട്ടയം നഗരമധ്യത്തിൽ ഇത്തരത്തിൽ സാമൂഹ്യ വിരുദ്ധന്റെ അഴിഞ്ഞാട്ടം. ഇത്തരത്തിൽ തലകുത്തിമറിഞ്ഞു ഗതാഗതം തടസപ്പെടുത്തുന്നയാൾ, വഴിയിലൂടെ നടന്നു വരുന്നവർക്കു മുന്നിൽ നഗ്നതാ പ്രദർശനം നടത്തുകയും അസഭ്യം പറയുകയും ചെയ്യുന്നത്.

ഇവിടുത്തെ കടകളിലും സ്ഥാപനങ്ങളിലും കയറാൻ എത്തുന്നവരെ അസഭ്യം പറയുകയും, ആട്ടിയോടിക്കുകയും ചെയ്യുന്നതും പതിവാണ്. ഇത്തരത്തിൽ അസഭ്യം പറയുന്നത് കേട്ട് പലരും കടകളിൽ കയറാതെ മടങ്ങിപ്പോകുന്നതും പതിവാണ്. മാനസിക വൈകല്യമുള്ളയാളാണ് എന്നു സംശയിക്കുന്നതിനാൽ പൊലീസും ഇയാൾക്കെതിരെ നടപടിയെടുക്കുന്നില്ല. ഈ സാഹചര്യത്തിലാണ് ഇയാളുടെ ശല്യം അതിരൂക്ഷമാകുന്നത്. വ്യാപാരം തടസപ്പെടുത്തുന്ന രീതിയിൽ, റോഡിൽ അഴിഞ്ഞാടുന്ന ആൾക്കെതിരെ നടപടിയെടുക്കണമെന്നാണ് ടി.ബി റോഡിലെ വ്യാപാരികളുടെ സംഘടനകൾ ആവശ്യപ്പെടുന്നത്.