ഓട്ടോ ഡ്രൈവറെ കൊലപ്പെടുത്താൻ ശ്രമം ; എസ്.ഡി.പി.ഐ പ്രവർത്തകൻ അറസ്റ്റിൽ

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

പാലക്കാട് : കാവിൽപ്പാട് ഒട്ടോസ്റ്റാൻഡിൽ നിന്നും ഓട്ടോ ട്രിപ്പ് വിളിച്ചു കൊണ്ടുപോയി കല്ലേക്കാട് , നെല്ലിപ്പറമ്പ് എന്ന സ്ഥലത്തു വെച്ച് മൂന്നംഗ സംഘം ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയും, ഓട്ടോറിക്ഷ അടിച്ചു തകർക്കുകയും ചെയ്ത കേസ്സിൽ ഒരാൾ അറസ്റ്റിൽ.

പാലക്കാട്, സുന്ദരം കോളനി സ്വദേശിയും, നിലവിൽ തച്ചമ്പാറയിൽ താമസിച്ചു വരുന്നതുമായ കരാട്ടെ ഹക്കീമിൻ്റെ മകൻ മുഹമ്മദ് ബിലാൽ എന്ന പൊറാട്ട ബിലാൽ വ : 23 ആണ് അറസ്റ്റിലായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൂട്ടുപ്രതികളായ പുതുപ്പള്ളിത്തെരുവ് , കരീംനഗർ സ്വദ്ദേശി ജംഷീർ , കോങ്ങാട് സ്വദേശി ഇഖ്ബാൽ എന്ന അബ്ദുൾ ഖാദർ എന്നിവർ ഒളിവിലാണ്. ഇഖ്ബാൽ മുൻപ് ഹേമാംബിക നഗർ പോലീസ് സ്റ്റേഷൻ പരിധിയിൽ വളളിക്കോട് ഒട്ടോ ഡ്രൈവറെ കൊലപ്പെടുത്തിയ കേസ്സിലും പ്രതിയാണ്.

കഴിഞ്ഞ 17 ഞായറാഴ്ച കാലത്താണ് കേസ്സിനാസ്പദമായ സംഭവം നടന്നത്. കാവിൽപ്പാട് സ്വദേശിയും ഓട്ടോ ഡ്രൈവറുമായ ജിനു വിനെയാണ് എസ്.ഡി.പി.ഐ പ്രവർത്തകരായ മൂന്നു പേർ ചേർന്ന് ആക്രമിച്ചത്. അയോധ്യ ഭൂമിപൂജയുമായി ബന്ധപ്പെട്ട് ഫെയ്സ് ബുക്കിലിട്ട പോസ്റ്റിന് കമൻ്റിട്ടതുമായി ബന്ധപ്പെട്ട് തുടങ്ങിയ പ്രശ്നമാണ് ആക്രമണത്തിൽ കലാശിച്ചത്. ആക്രമണത്തിനു ശേഷം പ്രതികൾ ഒളിവിൽകഴിഞ്ഞു വരികയായിരുന്നു. കൂടുതൽ പ്രതികൾ കേസ്സിൽ ഉൾപ്പെട്ടതായി സൂചന കിട്ടിയിട്ടുണ്ട്. പ്രതിയെ കൊറോണ പരിശോധിക്കു ശേഷം ഇന്ന് കോടതിയിൽ ഹാജരാക്കും.

പാലക്കാട് ഡിവൈ.എസ്.പി മനോജ് കുമാറിൻ്റെ നിർദ്ദേശത്തിൽ പാലക്കാട് ടൗൺ നോർത്ത് ഇൻസ്പെക്ടർ ആർ.സുജിത്ത് കുമാർ, സബ് ഇൻസ്പെക്ടർ സുധീഷ് കുമാർ , എ.എസ്.ഐ സുന്ദരൻ, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ നൗഷാദ് പി.എച്ച് , ഹരിപ്രസാദ് , കാദർ പാഷ , സിവിൽ പൊലീസ് ഓഫിസർമാരായ ആർ.രഘു, എം. മഹേഷ് , പാലക്കാട് ഡാൻസാഫ് സ്ക്വാഡിലെ ആർ. കിഷോർ, കെ. അഹമ്മദ് കബീർ, ആർ. വിനീഷ്, ആർ. രാജീദ്, എസ്. ഷമീർ എന്നിവരടങ്ങിയ സംഘമാണ് കേസ്സന്വേഷണം നടത്തിയത്.