കോട്ടയം തിരുവാർപ്പിൽ ബസുടമയ്‌ക്ക് നേരെയുണ്ടായ ആക്രമണം; സിഐടിയു ജില്ലാ നേതാവ് കെആർ. അജയന് ഹൈക്കോടതിയുടെ നോട്ടീസ്

Spread the love

സ്വന്തം ലേഖകൻ

കൊച്ചി: തിരുവാർപ്പിൽ ബസുടമയ്‌ക്ക് നേരെയുണ്ടായ അക്രമത്തിൽ സിഐടിയു ജില്ലാ നേതാവ് കെആർ. അജയന് ഹൈക്കോടതിയുടെ നോട്ടീസ്. പോലീസ് സംരക്ഷണത്തിലിരിക്കെ ബസ് ഉടമയെ മർദ്ദിച്ച സംഭവത്തിൽ സിഐടിയു നേതാവിനോട് നേരിട്ട് ഹാജരാകാനാണ് ഹൈക്കോടതിയുടെ നിർദ്ദേശം. തൊഴിൽ തർക്കത്തെ തുടർന്ന് പോലീസ് സംരക്ഷണത്തിന് ഉത്തരവിട്ടിട്ടും ബസുടമ രാജ്‌മോഹനെ മർദ്ദിച്ച സംഭവത്തിലാണ് ജസ്റ്റിസ് എൻ നഗരേഷിന്റെ നടപടി. ഹർജി ഓഗസ്റ്റ് രണ്ടിന് ഹൈക്കോടതി പരിഗണിക്കും.

സംഭവത്തിൽ പോലീസിനെ ഹൈക്കോടതി രൂക്ഷമായി വിമർശിച്ചിരുന്നു. പോലീസ് സംരക്ഷണം നൽകാൻ കോടതി ഉത്തരവിട്ടിട്ടും അജയൻ ബസുടമയെ അടിച്ചു. ഹൈക്കോടതിയുടെ കരണത്താണ് ആ അടി കൊണ്ടതെന്ന് കേസ് പരിഗണിച്ച വേളയിൽ കോടതി വിമർശിച്ചിരുന്നു. ആറ് പോലീസ് ഉദ്യോഗസ്ഥർ സംരക്ഷണത്തിന് ഉണ്ടായിരുന്ന വേളയിലാണ് രാജ്‌മോഹനെ സിഐടിയു നേതാവ് കെ ആർ അജയ് മർദ്ദിച്ചത്. ഒരു മാസത്തെ പോലീസ് സംരക്ഷണം നൽകാനുള്ള ഉത്തരവ് നിലനിൽക്കേയാണ് രാജ്‌മോഹന് മർദ്ദനമേറ്റത്. തുടർന്ന് മാദ്ധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ സ്വമേധയാ എടുത്ത കോടതിയലക്ഷ്യ ഹർജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ശമ്പള തർക്കത്തെ തുടർന്ന് സിഐടിയു കൊടിക്കുത്തിയ ബസിന് മുൻപിൽ വെച്ചാണ് രാജ്‌മോഹനെ സിഐടിയും ജില്ലാ കമ്മിറ്റി അംഗമായ കെ ആർ അജയ് കയ്യേറ്റം ചെയ്തത്.