കോട്ടയം തിരുവാർപ്പിൽ ദേശീയ ദുരന്തനിവാരണ അതോറിറ്റിയുടെ നിർദ്ദേശപ്രകാരം വെള്ളപ്പൊക്കരക്ഷാപ്രവർത്തന മോക് ഡ്രിൽ നടന്നു; വെള്ളപ്പൊക്കത്തിൽ അകപ്പെട്ട 18 കുടുംബങ്ങളിലെ 32 ആളുകളെ ഫയർഫോഴ്സിന്റെ നേതൃത്വത്തിൽ ഒഴിപ്പിച്ച് റിലീഫ് ക്യാമ്പിലേക്ക് മാറ്റി; അബദ്ധവശാൽ കാൽവഴുതി കുളത്തിൽ വീണയാളെ രക്ഷപ്പെടുത്തി; ഒഴിഞ്ഞു പോകാൻ വിസമ്മതിച്ച ഒരാളെ പോലീസ് ബലമായി ഒഴിപ്പിച്ചു; വീഡിയോ കാണാം

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കോട്ടയം; ദേശീയ ദുരന്തനിവാരണ അതോറിറ്റിയുടെ നിർദ്ദേശപ്രകാരം,കോട്ടയം താലൂക്കിൽ തിരുവാർപ്പ് ഗ്രാമപഞ്ചായത്തിൽ വെള്ളപ്പൊക്കരക്ഷ പ്രവർത്തന മോക് ഡ്രിൽ കോട്ടയം തഹസിൽദാരുടെ നേതൃത്വത്തിൽ നടത്തി.

തിരുവാർപ്പ് പഞ്ചായത്തിലെ മാധവശ്ശേരി കോളനി എന്ന സ്ഥലത്ത് വെള്ളപ്പൊക്കത്തിൽ അകപ്പെട്ട 18 കുടുംബ ങ്ങളിലെ 32 ആളുകളെ ഫയർഫോഴ്സിന്റെ നേതൃത്വത്തിൽ ഒഴിപ്പിക്കുകയും റിലീഫ് ക്യാമ്പിലേക്ക് മാറ്റുകയും , രോഗി -1, കുട്ടി -1, ഗർഭിണിയായ സ്ത്രീ -1, രണ്ടാം നിലയിൽ കുടുങ്ങിയ വൃദ്ധൻ -1, അബദ്ധവശാൽ കാൽവഴുതി കുളത്തിൽ വീണയാൾ -1 എന്നിവരെ ലൈഫ് ബോയ്,ലൈഫ് ജാക്കറ്റ്,ഡിങ്കി (റബ്ബർ ബോട്ട് ),റോപ് എന്നിവയുടെ സഹായത്താൽ ഫയർ ഫോഴ്സ് സംഘം രക്ഷപ്പെടുത്തി ആംബുലൻസിൽ തൊട്ടടുത്തുള്ള ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒഴിഞ്ഞു പോകാൻ വിസമ്മതിച്ച ഒരാളെ പോലീസ് ബലമായി ഒഴിപ്പിക്കുകയും ചെയ്തു. റവന്യൂ,ഹെൽത്ത്, പഞ്ചായത്ത്‌ വകുപ്പുകൾ ഹാജരായിരുന്നു.

സിവിൽ ഡിഫൻസ് , എൻസിസി, സ്പെഷ്യൽ വോളന്റിയേഴ്സ് എന്നിവ്ര‍ മോക്ക്ഡ്രില്ലിൽ പങ്കെടുത്തു