കോട്ടയം തിരുനക്കര ഷോ​​പ്പിം​​ഗ് കോം​​പ്ല​​ക്സി​​ല്‍​​നി​​ന്നു വ്യാ​പാ​രി​ക​ളെ ഒ​ഴി​പ്പി​ക്ക​ല്‍ : ബ​സ് സ്റ്റാ​ന്‍​ഡി​ല്‍ ഇന്നു മുതൽ ഗ​താ​ഗ​ത നി​യ​ന്ത്ര​ണം; കോ​​ട​​തി​​യ​​ല​​ക്ഷ്യ ന​​ട​​പ​​ടി​​ക​​ളി​​ല്‍​​നി​​ന്നു  ര​​ക്ഷ നേ​​ടു​​ന്ന​​തി​​നായുള്ള അധികൃതരുടെ നീ​​ക്കം;  നി​​യ​​ന്ത്ര​​ണ​​ത്തി​​നെ​​തി​​രേ പ്ര​​തി​​ഷേ​​ധി​​ക്കാ​​ന്‍ വ്യാ​​പാ​​രി​​കൾ

കോട്ടയം തിരുനക്കര ഷോ​​പ്പിം​​ഗ് കോം​​പ്ല​​ക്സി​​ല്‍​​നി​​ന്നു വ്യാ​പാ​രി​ക​ളെ ഒ​ഴി​പ്പി​ക്ക​ല്‍ : ബ​സ് സ്റ്റാ​ന്‍​ഡി​ല്‍ ഇന്നു മുതൽ ഗ​താ​ഗ​ത നി​യ​ന്ത്ര​ണം; കോ​​ട​​തി​​യ​​ല​​ക്ഷ്യ ന​​ട​​പ​​ടി​​ക​​ളി​​ല്‍​​നി​​ന്നു ര​​ക്ഷ നേ​​ടു​​ന്ന​​തി​​നായുള്ള അധികൃതരുടെ നീ​​ക്കം; നി​​യ​​ന്ത്ര​​ണ​​ത്തി​​നെ​​തി​​രേ പ്ര​​തി​​ഷേ​​ധി​​ക്കാ​​ന്‍ വ്യാ​​പാ​​രി​​കൾ

കോ​​ട്ട​​യം: തി​​രു​​ന​​ക്ക​​ര ബ​സ്‌​​സ്റ്റാ​​ന്‍​​ഡി​​നോ​​ട​​നു​​ബ​​ന്ധി​​ച്ചു​​ള്ള കെട്ടിടം പൊളിച്ചു പണിയുന്നതിന് വ്യാ​​പാ​​രി​​ക​​ളെ ഒ​​ഴി​​പ്പി​​ക്കാ​​നു​​ള്ള ന​​ഗ​​ര​​സ​​ഭ​​യു​​ടെ നീ​​ക്ക​​ത്തി​​ന്‍റെ ഭാ​​ഗ​​മാ​​യി ബ​​സ്‌ സ്റ്റാ​​ന്‍​​ഡി​​ല്‍ ന​​ഗ​​ര​​സ​​ഭ ഇ​​ന്നു മു​​ത​​ല്‍ ഗ​​താ​​ഗ​​ത നി​​യ​​ന്ത്ര​​ണം ഏ​​ര്‍​​പ്പെ​​ടു​​ത്തു​​ന്നു. കോ​​ട​​തി​​യ​​ല​​ക്ഷ്യ ന​​ട​​പ​​ടി​​ക​​ളി​​ല്‍​​നി​​ന്നു ന​​ഗ​​ര​​സ​​ഭ​​യ്ക്ക് ര​​ക്ഷ നേ​​ടു​​ന്ന​​തി​​നാ​​ണു വാ​​ഹ​​ന​​ങ്ങ​​ളെ സ്റ്റാ​​ന്‍​​ഡി​​നു​​ള്ളി​​ല്‍ ക​​യ​​റ്റാ​​തി​​രി​​ക്കാ​​നു​​ള്ള നീ​​ക്കം.

വാ​​ഹ​​ന​​ങ്ങ​​ള്‍ എ​​ത്താ​​താ​​കു​​മ്പോ​​ള്‍ സ്റ്റാ​​ന്‍​​ഡി​​ല്‍ ആ​​ളു​​ക​​ള്‍ എ​​ത്താ​​താ​​കും. ഇ​​തോ​​ടെ വ്യാ​​പാ​​രി​​ക​​ള്‍ ഒ​​ഴി​​ഞ്ഞു പോ​​കു​​മെ​​ന്നാ​​ണ് ന​​ഗ​​ര​​സ​​ഭ അ​​ധി​​കൃ​​തു​​ടെ ഉ​​ദ്ദേ​​ശം. ആ​​ദ്യ ഒ​​ഴി​​പ്പി​​ക്ക​​ലി​​ല്‍ ത​​ട​​ഞ്ഞ​​തു​​പോ​​ലെ ന​​ഗ​​ര​​സ​​ഭ​​യു​​ടെ ഈ ​​നീ​​ക്ക​​ത്തെ​​യും സ​​മാ​​ധാ​​ന​​പ​​ര​​മാ​​യ രീ​​തി​​യി​​ല്‍ ത​​ട​​യാ​​നാ​​ണ് ഷോ​​പ്പിം​​ഗ് കോം​​പ്ല​​ക്സി​​ലെ വ്യാ​​പാ​​രി​​ക​​ളു​​ടെ തീ​​രു​​മാ​​നം.

ക​​ഴി​​ഞ്ഞ 10നു ​​കോ​​ട​​തി വി​​ധി​​യു​​ടെ പ​​ശ്ചാ​​ത്ത​​ല​​ത്തി​​ല്‍ ന​​ഗ​​ര​​സ​​ഭ അ​​ധി​​കൃ​​ത​​ര്‍ വ്യാ​​പാ​​രി​​ക​​ളെ ഒ​​ഴി​​പ്പി​​ക്കാ​​ന്‍ എ​​ത്തി​​യെ​​ങ്കി​​ലും വ്യാ​​പാ​​രി​​ക​​ളു​​ടെ​​യും തൊ​​ഴി​​ലാ​​ളി​​ക​​ളു​​ടെ​​യും പ്ര​​തി​​ഷേ​​ധ​​ത്തി​​നൊ​​ടു​​വി​​ല്‍ അ​​ധി​​കൃ​​ത​​ര്‍​​ക്ക് പി​​ന്‍​​വാ​​ങ്ങേ​​ണ്ടി വ​​ന്നു. ഷോ​​പ്പിം​​ഗ് കോം​​പ്ല​​ക്സി​​ലെ വ്യാ​​പാ​​രി​​ക​​ള്‍​​ക്കൊ​​പ്പം ടൗ​​ണി​​ലെ മു​​ഴു​​വ​​ന്‍ വ്യാ​​പാ​​രി​​ക​​ളും അ​​ണി​​നി​​ര​​ന്ന സ​​മ​​ര​​ത്തി​​നു തൊ​​ഴി​​ലാ​​ളി​​ക​​ളും ടാ​​ക്സി ഡ്രൈ​​വ​​ര്‍​​മാ​​രും ക​​ട​​ക​​ളി​​ലെ ജീ​​വ​​ന​​ക്കാ​​രും പി​​ന്തു​​ണ​​യേ​​കി​​യ​​തോ​​ടെ​​യാ​​ണ് അ​​ധി​​കൃ​​ത​​ര്‍​​ക്കു പി​​ന്‍​​വാ​​ങ്ങേ​​ണ്ടി വ​​ന്ന​​ത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

​ഗതാ​ഗത നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ഇ​ങ്ങ​നെ…

എം​​സി റോ​​ഡ്, കെ​​കെ റോ​​ഡ് എ​​ന്നീ ഭാ​​ഗ​​ങ്ങ​​ളി​​ല്‍​​നി​​ന്നു
വ​​രു​​ന്ന ബ​​സു​​ക​​ള്‍ തി​​രു​​ന​​ക്ക​​ര സ്റ്റാ​​ന്‍​​ഡി​​ല്‍ പ്ര​​വേ​​ശി​​ക്കാ​​തെ പോ​​സ്റ്റ് ഓ​​ഫീ​​സി​​ല്‍ റോ​​ഡി​​ല്‍ കൂ​​ടി ശീ​​മാ​​ട്ടി റൗ​​ണ്ടി​​ല്‍ എ​​ത്തി ശാ​​സ്ത്രി റോ​​ഡി​​ല്‍​​നി​​ന്ന് ആ​​ളെ ക​​യ​​റ്റു​​ക​​യും ഇ​​റ​​ക്കു​​ക​​യും ചെ​​യ്ത് കു​​ര്യ​​ന്‍ ഉ​​തു​​പ്പ് റോ​​ഡു​​വ​​ഴി പോ​​കു​​ന്ന
രീ​​തി​​യി​​ലാ​​ണ് വാ​​ഹ​​ന ക്ര​​മീ​​ക​​ര​​ണം ഏ​​ര്‍​​പ്പെ​​ടു​​ത്തി​​യി​​രി​​ക്കു​​ന്ന​​ത്.