
കോട്ടയം: പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലിനിടെ സംസ്ഥാനത്ത് പരക്കെ അക്രമം. കോട്ടയത്ത് തിരുനക്കര തെക്കുംഗോപുരത്ത് കെ എസ് ആർടിസി ബസിനു നേരെ സമരാനുകൂലികൾ കല്ലെറിഞ്ഞു. കോട്ടയം അയ്മനത്ത് കെഎസ്ആർടിസി ബസിന് നേരേ കല്ലേറ്. ബസിൻ്റെ മുൻവശത്തെ ഗ്ലാസ് പൂർണമായി തകർന്നു.
ബൈക്കിൽ എത്തിയ സംഘമാണ് അക്രമത്തിന് പിന്നിൽ. പോലീസ് സ്ഥലത്ത് എത്തി. കോട്ടയത്ത് രാവിലെ മുതൽ പല സ്ഥലങ്ങളിലായി അക്രമ സംഭവങ്ങൾ നടക്കുന്നുണ്ട്. ഈരാറ്റുപേട്ടയിൽ വാഹനങ്ങൾ തടഞ്ഞ് സംഘർഷാവസ്ഥ സൃഷ്ടിച്ച പോപ്പുലർ ഫ്രണ്ട് ഹർത്താൽ അനുകൂലികൾക്ക് നേരെ പൊലീസ് ലാത്തിച്ചാർജ് നടത്തി. അഞ്ച്പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
കോട്ടയം സംക്രാന്തിയിൽ ഹർത്താൽ അനുകൂലികൾ ലോട്ടറിക്കട അടിച്ച് തകർത്തു. സംക്രാന്തി കവലയിൽ പ്രവർത്തിക്കുന്ന കടയാണ് തകർത്തത്. കടയുടെ മുമ്പിൽ ഉണ്ടായിരുന്ന ഗ്ലാസുകൾ തകർന്നു. ലോട്ടറികളും നശിപ്പിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കുറിച്ചിയിൽ എം സി റോഡിൽ കെഎസ്ആർറ്റിസി ബസുകൾക്ക് നേരേ കല്ലേറുണ്ടായി. കുറിച്ചി ഔട്ട് പോസ്റ്റിലും സമീപ പ്രദേശങ്ങളിലും എം സി റോഡിൽ കെഎസ്ആർറ്റിസി ബസുകൾക്ക് നേരേ വ്യാപക കല്ലേറ്കുറിച്ചി ഔട്ട് പോസ്റ്റ്, മന്ദിരം കവല, കാലായിപ്പടി എന്നിവിടങ്ങളിൽ കല്ലേറിൽ നിരവധി ബസുകളുടെ ചില്ലുകൾ തകർന്നു.
രാവിലെ കോട്ടയം കോടിമതയിലും ലോറിക്ക് നേരെ കല്ലേറുണ്ടായി. ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് കല്ലെറിഞ്ഞതെന്ന് ലോറി ഡ്രൈവർ പറഞ്ഞു. കല്ലേറിൽ ലോറിയുടെ ഗ്ലാസുകൾ തകർന്നു