
സ്വന്തം ലേഖകൻ
കോട്ടയം: ജില്ലയിൽ അതികഠിനമായ ചൂട്. മിക്ക സ്ഥലങ്ങളിലും 35 ഡിഗ്രിക്ക് മുകളിലാണ് താപനില. സൂര്യാഘാതമേല്ക്കാതെ സൂക്ഷിക്കണമെന്ന നിർദ്ദേശങ്ങൾ നല്കി അധികൃതർ. സംസ്ഥാനത്തെ താപനിലയില്‍ നേരിയ ഏറ്റക്കുറച്ചിലുകള്‍ വരുമ്പോഴും ഉഷ്ണത്തിന് കുറവില്ല.
കോട്ടയം-36.5, കോഴിക്കോട്-36.4, വെള്ളാനിക്കര-36.4, പുനലൂര്‍-35.6, സിയാല്‍ കൊച്ചി-35.6, പാലക്കാട്-35.3, കണ്ണൂര്‍-35.2, തിരുവനന്തപുരം-34.2, ആലപ്പുഴ-34.2, കരിപ്പൂര്‍ എയര്‍പോര്‍ട്ട്-33.8, കൊച്ചി-32.4, തിരുവനന്തപുരം എയര്‍പോര്‍ട്ട്-32.3 എന്നിങ്ങനെയാണ് താപനില. കണ്ണൂര്‍ ജില്ലയിലെ മിക്ക സ്റ്റേഷനുകളിലും 38ന് മുകളിലാണ് താപനില. മലപ്പുറം, പാലക്കാട്, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട(മലയോര മേഖല ഒഴികെ), തിരുവനന്തപുരം(വടക്കന്‍ മേഖല) ജില്ലകളില്‍ 36 മുതല്‍ 38 ഡിഗ്രി വരെയാണ് താപനില.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇന്നലെ ഏറ്റവും കൂടിയ താപനില രേഖപ്പെടുത്തിയത് കണ്ണൂര്‍ ജില്ലയിലെ ചെമ്പേരിയിലാണ്-40.5 ഡിഗ്രി സെല്‍ഷ്യസ്. ജില്ലയിലെ തന്നെ ആറളം-39.9, ഇരിക്കൂര്‍-39.7, അയ്യന്‍കുന്ന്-39.4, കണ്ണൂര്‍ എയര്‍പോര്‍ട്ട്-38.7, ചെറുവാഞ്ചേരി-38.4 വീതം താപനില രേഖപ്പെടുത്തി.