
കോട്ടയത്ത് ടെലിഫോൺ ടവറിൽ കയറി യുവാവിന്റെ ആത്മഹത്യാ ഭീഷണി..! സംഭവം മാന്നാനം ഷാപ്പുംപടിയിൽ ; ഭീഷണി മുഴക്കിയത് ഇടുക്കി സ്വദേശി
സ്വന്തം ലേഖകൻ
കോട്ടയം: ടെലിഫോൺ ടവറിൽ കയറി യുവാവിന്റെ ആത്മഹത്യാ ഭീഷണി. കോട്ടയം മാന്നാനം ഷാപ്പുംപടിയിലാണ് സംഭവം. ഇടുക്കി മാമലക്കണ്ടം സ്വദേശിയായ ഷിബുവാണ് പ്രദേശത്തെ ടവറിനു മുകളിൽ കയറി ഭീഷണി മുഴക്കിയത്.
ഞായറാഴ്ച ഉച്ചയ്ക്ക് മൂന്നു മണിയോടെ ഇയാൾ ടവറിനു മുകളിൽ കയറി ജീവനൊടുക്കാൻ ശ്രമം നടത്തുകയായിരുന്നു. നാട്ടുകാർ ഗാന്ധിനഗർ പൊലീസിനെയും, അഗ്നിരക്ഷാ സേനാ സംഘത്തെയും വിവരം അറിയിച്ചു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

പൊലീസും അഗ്നിരക്ഷാ സേനാ സംഘവും സ്ഥലത്ത് എത്തിയിട്ടുണ്ട്. അഗ്നിരക്ഷാ ഉദ്യോഗസ്ഥർ ടവറിന്റെ അടിയിൽ വല കെട്ടി സുരക്ഷ ഉറപ്പുവരുത്തി.
ഇയാളെ അനുനയിപ്പിച്ച് താഴെയിറക്കാനാണ് ശ്രമം നടക്കുന്നത്. ഇടുക്കി സ്വദേശിയായ ഇയാൾ മരപ്പണിക്കായാണ് കോട്ടയത്ത് എത്തിയത്. ഇയാൾ ലഹരിക്ക് അടിമയാണെന്നും സംശയമുണ്ട്.
Third Eye News Live
0
Tags :