കോട്ടയം നാഗമ്പടം മൈതാനത്ത് സരസ് മേളയ്ക്കിടയിൽ വിദ്യാർഥിനിയെ ആക്രമിച്ച കേസ്; ഒളിവിൽ കഴിഞ്ഞിരുന്ന യുവാവ് അറസ്റ്റിൽ; പിടിയിലായത് പാമ്പാടി സ്വദേശി

കോട്ടയം നാഗമ്പടം മൈതാനത്ത് സരസ് മേളയ്ക്കിടയിൽ വിദ്യാർഥിനിയെ ആക്രമിച്ച കേസ്; ഒളിവിൽ കഴിഞ്ഞിരുന്ന യുവാവ് അറസ്റ്റിൽ; പിടിയിലായത് പാമ്പാടി സ്വദേശി

സ്വന്തം ലേഖിക

കോട്ടയം: കോട്ടയത്ത് വിദ്യാർഥിനിയെ ശല്യം ചെയ്ത കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.

പാമ്പാടി വെള്ളൂർ ഗ്രാമറ്റം ഭാഗത്ത് മണ്ണകത്ത് വീട്ടിൽ ഷാരോൺ ഷാജി (21) നെയാണ് കോട്ടയം ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇയാൾ കോട്ടയം നാഗമ്പടം മൈതാനത്ത് സരസ് മേള നടന്ന സമയത്ത് വിദ്യാർത്ഥിനിയുടെ പുറകെ നടന്ന് ശല്യപ്പെടുത്തുകയും, കയ്യിൽ കടന്നു പിടിക്കുകയും ഇത് എതിർക്കാൻ ശ്രമിച്ച വിദ്യാർത്ഥിനിയെ കരണത്തടിക്കുകയുമായിരുന്നു.

വിദ്യാർഥിനിയുടെ പരാതിയെ തുടർന്ന് കോട്ടയം ഈസ്റ്റ് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും തുടർന്ന് ഒളിവിൽ പോയ ഇയാളെ ബാംഗ്ലൂരിൽ നിന്നും പിടികൂടുകയുമായിരുന്നു.

കോട്ടയം ഈസ്റ്റ് സ്റ്റേഷൻ എസ്.എച്ച്.ഓ യൂ.ശ്രീജിത്ത്, എസ്.ഐ അനുരാജ് എം.എച്ച്, ജിജി ലൂക്കോസ്, സി.പി.ഓ മാരായ പ്രതീഷ് രാജ്, അരുൺ എന്നിവർ ചേർന്നാണ് ഇയാളെ പിടികൂടിയത്. ഇയാളെ കോടതിയിൽ ഹാജരാക്കി.