കോട്ടയം ശാസ്ത്രീറോഡിൽ വാഹനങ്ങളുടെ കൂട്ടയിടി ; കാറും, ലോറിയും , സ്കൂട്ടറും കൂട്ടിയിടിച്ച് രണ്ടു പേർക്ക് പരിക്ക്; കാർ അശ്രദ്ധമായി യൂടേൺ എടുത്തതാണ് അപകട കാരണമെന്ന് ദൃക്സാക്ഷികൾ

Spread the love

കോട്ടയം: ശാസ്ത്രീറോഡിൽ വീണ്ടും അപകടം. കാറും, ലോറിയും ബൈക്കും കൂട്ടിയിടിച്ച് രണ്ടുപേർക്ക് പരിക്കേറ്റു. വൈകുന്നേരം ആറു മണിയോടെയാണ് അപകടം. കാർ അശ്രദ്ധമായി യൂടേൺ എടുത്തതാണ് അപകട കാരണമെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.

കാർ കണ്ടതോടെ വേ​ഗതയിലെത്തിയ ലോറി സഡൻ ബ്രേക്കിട്ടുവെങ്കിലും ബൈക്കിൽ ഇടിച്ചു. കാർ യാത്രികനും, ബൈക്ക് യാത്രികനുമാണ് പരിക്കേറ്റത്. ഇരുവരും കോട്ടയം ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. അപകടത്തിൽ കാർ ഭാ​ഗികമായി തകർന്നു. അപകടത്തെത്തുടർന്ന് ശാസ്ത്രീറോഡിൽ ​ഗതാ​ഗതക്കുരുക്ക്.