ശാസ്ത്രി റോഡിൽ നിന്നും മെഡിക്കൽ സെൻ്റർ ആശുപത്രിയിലേയ്ക്കുള്ള റോഡിൽ അനധികൃത കയ്യേറ്റം; റോഡ് കയ്യേറി നിർമ്മിക്കുന്നത് അഞ്ചു നില കെട്ടിടം; കെട്ടിടത്തിന്റെ തൂണുകൾ റോഡിലേയ്ക്കിറക്കി നിർമ്മിച്ചു; തിരിഞ്ഞ് നോക്കാതെ കോട്ടയം നഗരസഭ; എഞ്ചിനീയറിംഗ് വിഭാഗത്തിൽ കൈക്കൂലി കൊടുത്താൽ നഗരസഭാ കെട്ടിടത്തിൻ്റെ മുൻപിലും കെട്ടിടം പണിയാൻ അനുവാദം കിട്ടും; നഗരസഭയിൽ നടക്കുന്നത് തീവെട്ടിക്കൊള്ള

Spread the love

ഏ.കെ ശ്രീകുമാർ

കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ മറവിൽ നഗരസഭയിൽ വൻ തീവെട്ടിക്കൊള്ള. നഗരമധ്യത്തിലെ ശാസ്ത്രി റോഡിൽ നിന്നും മെഡിക്കൽ സെൻ്റർ ആശുപത്രിയിലേക്കുള്ള റോഡിലെ കയ്യേറ്റമാണ് ഇപ്പോൾ  ചർച്ചയായിരിക്കുന്നത്.

 

റോഡ് കയ്യേറി അനധികൃതമായി അഞ്ചു നില കെട്ടിടം നിർമ്മിക്കുന്നത് കണ്ടിട്ടും തിരിഞ്ഞ് നോക്കാതെ കോട്ടയം നഗരസഭാ അധികൃതർ

കെട്ടിടത്തിന്റെ കോൺക്രീറ്റ് തൂണുകൾ റോഡിലേയ്ക്കിറക്കിയാണ്  നിർമ്മിച്ചിരിക്കുന്നത്. ഇതാണ് വിവാദമായി മാറിയിരിക്കുന്നത്. ഇത്തരത്തിൽ തൂണുകൾ റോഡിലേയ്ക്കിറക്കി നിർമ്മിച്ചത് നഗരസഭയിലെ എൻജിനീയറിംങ് വിഭാഗത്തിന്റെ ഒത്താശയോടെയാണ് എന്ന ആരോപണമാണ് ഉയരുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ശാസ്ത്രി റോഡിൽ നിന്നും നഗരത്തിലെ പ്രമുഖ ആശുപത്രിയായ മെഡിക്കൽ സെന്ററിലേക്കുള്ള ഏക റോഡിലാണ് ഇത്തരത്തിൽ അനധികൃതമായി നിർമ്മാണം നടക്കുന്നത്.

ആംബുലൻസുകൾ അടക്കം നിരവധി വാഹനങ്ങൾ കടന്ന് വരുന്ന  റോഡാണ്  കയ്യേറിയത്. കയ്യേറ്റം കണ്ടിട്ടും നഗരസഭ അധികൃതർ  കണ്ടില്ലെന്നു നടിക്കുകയാണ് ചെയ്യുന്നത്.

 

തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ നഗരസഭയിൽ ഭരണം നടത്തുന്നത് സെക്രട്ടറി അടക്കമുള്ള ഉദ്യോഗസ്ഥരാണ്. ഇവരുടെ ഒത്താശയോടെയാണ് ഇപ്പോൾ അനധികൃത നിർമ്മാണം നടക്കുന്നത്.

ഇത് തടയാൻ ഉദ്യോഗസ്ഥർ നടപടിയെടുക്കാത്തതിനു പിന്നിൽ വൻ അഴിമതിയുണ്ടെന്ന കൃത്യമായ സൂചനയും തേർഡ് ഐ ന്യൂസിന് ലഭിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ ഉടൻ പുറത്തുവിടും