കോട്ടയം സംക്രാന്തിയിൽ ഭക്ഷ്യവിഷബാധയെത്തുടർന്ന് യുവതി മരിച്ച സംഭവം; മുൻസിപ്പാലിറ്റിയുടെ അനാസ്ഥയ്ക്കെതിരെ ഡിവൈഎഫ്ഐ ബ്ലോക്ക് കമ്മറ്റി ന​ഗരസഭയിലേക്ക് പ്രതിഷേധ മാർച്ച് നടത്തി

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: സംക്രാന്തിയിൽ ഭക്ഷ്യവിഷബാധയെത്തുടർന്ന് യുവതി മരിച്ച സംഭവത്തിൽ മുൻസിപ്പാലിറ്റിയുടെ അനാസ്ഥയ്ക്കെതിരെ ഡിവൈഎഫ്ഐ ബ്ലോക്ക് കമ്മറ്റി ന​ഗരസഭയിലേക്ക് പ്രതിഷേധ മാർച്ച് നടത്തി.

മനുഷ്യ ജീവന് പുല്ലുവില കല്പിക്കുന്ന നഗരസഭയുടെ അനാസ്ഥ അവസാനിപ്പിക്കുക എന്ന മുദ്രാവാക്യത്തോടെയാണ് ഡിവൈഎഫ്ഐ മാർച്ച് സംഘടിപ്പിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഡിവൈഎഫ്ഐ കോട്ടയം ജില്ലാ സെക്രട്ടറി ബി സുരേഷ്‌കുമാർ മാർച്ച് ഉദ്ഘാടനം ചെയ്തു. ഡിവൈഎഫ്ഐ ജില്ല പ്രസിഡന്റ് മഹേഷ് ചന്ദ്രൻ, ഡിവൈഎഫ്ഐ ജില്ല സെക്രട്ടറിയേറ്റ് അംഗം റിജേഷ് കെ ബാബു, സിപിഐഎം ജില്ലാ കമ്മറ്റി അംഗം സി.എൻ സത്യനേശൻ, സിപിഐഎം ഏരിയ സെക്രട്ടറി ബി ശശികുമാർ ,ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറി പ്രവീണ് തമ്പി പ്രസിഡന്റ് പ്രതീഷ് എം പി എന്നിവർ പങ്കെടുത്തു.