video
play-sharp-fill

‘സേഫ് വോക്ക്’ ക്യാമ്പയിന് കോട്ടയം ജില്ലയിൽ തുടക്കം; ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ ഉദ്ഘാടനം നിർവ്വഹിച്ചു

‘സേഫ് വോക്ക്’ ക്യാമ്പയിന് കോട്ടയം ജില്ലയിൽ തുടക്കം; ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ ഉദ്ഘാടനം നിർവ്വഹിച്ചു

Spread the love

സ്വന്തം ലേഖിക

കോട്ടയം: വനിതാ-ശിശു വികസന വകുപ്പിന്റെ സഖി വൺ സ്റ്റോപ്പ് സെന്ററും ബെറ്റർ ലൈഫ് ഫൗണ്ടേഷനും മേട്രോ ഷൂസ് കമ്പനിയും സംയുക്തമായി നടത്തുന്ന സേഫ് വോക്ക് കാമ്പയിന് തുടക്കം.

തിരുവഞ്ചൂർ സർക്കാർ ചിൽഡ്രൻസ് ഹോമിലെ കുട്ടികൾക്ക് ക്രിസ്മസ് സമ്മാനമായി പാദരക്ഷകൾ വിതരണം ചെയ്ത് ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ ഉദ്ഘാടനം നിർവഹിച്ചു.
45 കുട്ടികളാണ് തിരുവഞ്ചൂർ സർക്കാർ ചിൽഡ്രൻസ് ഹോമിലുള്ളത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുട്ടികൾക്കൊപ്പം ക്രിസ്മസ് കേക്ക് മുറിച്ച ജില്ലാ കളക്ടർ കുട്ടികൾക്ക് ക്രിസ്മസ് പുതുവർഷ ആശംസകളും നേർന്നു.

ബെറ്റർ ലൈഫ് ഫൗണ്ടേഷൻ സ്ഥാപകൻ മോഹൻദാസ് വയലംകുഴി, വനിതാ-ശിശു വികസന ഓഫീസർ ജെബിൻ ലോലിത സെയ്ൻ, ജില്ലാ ശിശുസംരക്ഷണ ഓഫീസർ കെ.എസ്. മല്ലിക, വനിതാ പ്രൊട്ടക്ഷൻ ഓഫീസർ എൻ അംബിക, ചൈൽഡ് വെൽഫയർ കമ്മിറ്റി ഡോ അരുൺ കുര്യൻ, സഖി വൺ സ്റ്റോപ്പ് സെന്റർ കൗൺസിലർ ഗ്രീഷ്മ ആർ. പ്രസാദ്, ചിൽഡ്രൻസ് ഹോം സൂപ്രണ്ട് ബിനു ജോൺ എന്നിവർ പങ്കെടുത്തു.