
കോട്ടയം കറുകച്ചാലിൽ അനധികൃത മദ്യവും ചീട്ടുകളി സംഘത്തെയും പിടികൂടി; ഓട്ടോറിക്ഷയിൽ സൂക്ഷിച്ച 2.5 ലിറ്റർ വിദേശ മദ്യവും പിടിച്ചെടുത്തു
സ്വന്തം ലേഖിക
കോട്ടയം: കറുകച്ചാലിൽ അനധികൃത മദ്യവും ചീട്ടുകളി സംഘത്തെയും പിടികൂടി.
സംസ്ഥാനത്ത് പുതിയതായി രൂപീകരിച്ച ആന്റി നർക്കോട്ടിക് സെല്ലിൽ ലഭിച്ച രഹസ്യ വിവരത്തിന്റെ ജില്ലാ പോലീസ് മേധാവി കെ കാർത്തിക്കിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് ചീട്ടുകളി സംഘത്തെയും അനധികൃത മദ്യവും പിടികൂടിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഉമ്പിടി കോപ്പറേറ്റീവ് ബാങ്കിന് സമീപം കുന്നേൽ വീട്ടിൽ പ്രകാശന്റെ വീട്ടിൽ നിന്നുമാണ് ആറു പേരടങ്ങുന്ന ചീട്ടുകളി സംഘത്തെ പോലീസ് പിടികൂടുന്നത്. ഇവരിൽനിന്ന് 8130 രൂപയും, ഇയാളുടെ വീട്ടിൽ ഉണ്ടായിരുന്ന ഓട്ടോറിക്ഷയിൽ നിന്നും 2.5 ലിറ്റർ വിദേശ മദ്യവും പിടികൂടി.
കറുകച്ചാൽ സ്റ്റേഷൻ എസ്.എച്ച്.ഓ മഹേഷ് കുമാർ, എസ്.ഐ മാരായ ബൈജു, സന്തോഷ് , എസ്.സിപിഓ മാരായ വിവേക്, വിമല , സന്തീപ്,സനൽകുമാർ എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. ഇവരെ വിശദമായി ചോദ്യംചെയ്ത് വരികയാണെന്നും പോലീസ് പറഞ്ഞു.