
സ്വന്തം ലേഖിക
കോട്ടയം: റോഡുകളുടെ അറ്റകുറ്റപ്പണി മഴമാറുന്ന മുറയ്ക്ക് അടിയന്തരമായി പൂര്‍ത്തീകരിക്കണമെന്ന് കളക്ടര്‍ പി കെ ജയശ്രീയുടെ അദ്ധ്യക്ഷതയിൽ ചേർന്ന ജില്ലാവികസന സമിതിയോഗത്തില്‍ ജനപ്രതിനിധികള്‍ പറഞ്ഞു.
എം സി റോഡ് അടക്കമുള്ള റോഡുകളിലെ കുഴി അടയ്ക്കാനും, സീബ്രാലൈനുകള്‍ തെളിക്കുന്നതിനും നടപടികള്‍ വേണമെന്ന് ജോബ് മൈക്കിള്‍ എം എല്‍ എ ആവശ്യപ്പെട്ടു. നദീശുചീകരണത്തിന്റെ ഭാഗമായി പൂഞ്ഞാര്‍ നിയോജകമണ്ഡലത്തിലെ സ്‌കൂള്‍ കോമ്പൗണ്ടുകളില്‍ മണലും പാറയും കൂട്ടിയിട്ടത് നീക്കം ചെയ്യാന്‍ തഹസില്‍ദാര്‍മാര്‍ക്കു നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് കളക്ടര്‍ വ്യക്തമാക്കി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയില്‍ കൂടുതല്‍ ഡോക്ടര്‍മാരുടെ സേവനം ലഭ്യമാക്കുന്നതിനുള്ള നടപടി വേണമെന്ന് ചീഫ് വിപ്പ് എന്‍ ജയരാജ് ആവശ്യപ്പെട്ടു. പമ്പാവാലിയിലും എയ്ഞ്ചല്‍വാലിയിലും പട്ടയം കൊടുക്കുന്നതുമായി ബന്ധപ്പെട്ട തടസങ്ങള്‍ നീക്കണമെന്ന് സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എം എല്‍ എ. ചൂണ്ടിക്കാട്ടി.
വന്യമൃഗശല്യം തടയുന്നതിന് സോളാര്‍ ഫെന്‍സിംഗുകള്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നുവെന്ന് ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.



