
സ്വന്തം ലേഖിക
കോട്ടയം: മഴക്കെടുതിയെത്തുടർന്ന് ജില്ലയിൽ 61 ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്നു.
757 കുടുംബങ്ങളിലെ 2101 പേരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി. ചങ്ങനാശേരി താലൂക്ക് – 7, കോട്ടയം – 33, മീനച്ചിൽ – 10, കാഞ്ഞിരപ്പള്ളി – 3, വൈക്കം- 8 എന്നിങ്ങനെയാണ് ക്യാമ്പുകളുടെ എണ്ണം.
894 പുരുഷന്മാരും 864 സ്ത്രീകളും 343 കുട്ടികളുമാണ് ക്യാമ്പുകളിലുള്ളത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോട്ടയം താലൂക്കിൽ 1019 പേരെയും ചങ്ങനാശേരിയിൽ 365 പേരെയും മീനച്ചിലിൽ 244 പേരെയും കാഞ്ഞിരപ്പള്ളിയിൽ 191 പേരെയും വൈക്കത്ത് 282 പേരെയുമാണ് സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയത്.
വെള്ളപ്പൊക്കദുരിതം നേരിടുന്ന ജില്ലയിലെ പടിഞ്ഞാറൻ പ്രദേശങ്ങളും വിവിധ സ്ഥലങ്ങളിൽ ആരംഭിച്ച ദുരിതാശ്വാസ ക്യാമ്പുകളും സഹകരണ-സാംസ്കാരിക വകുപ്പു മന്ത്രി വി.എൻ. വാസവൻ സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി.
ചെങ്ങളം എസ്.എൻ.ഡി.പി. ഹാളിലെ ക്യാമ്പ് സന്ദർശിച്ച മന്ത്രി ക്യാമ്പിൽ കഴിയുന്നവരുമായി സംസാരിച്ചു. 130 പേരാണ് ക്യാമ്പിലുള്ളത്.
ചെങ്ങളം ഗവൺമെന്റ് എച്ച്.എസ്.എസ്. ചെങ്ങളം തെക്ക് സെന്റ് തോമസ് യാക്കോബായ സുറിയാനി പള്ളി ഹാൾ, സെന്റ് ജോസഫ്സ് എൽ.പി. സ്കൂൾ, സെന്റ് മേരീസ് സെഹിയോൻ ക്നാനായ പള്ളി ഹാൾ, കാഞ്ഞിരം എസ്.എൻ.ഡി.പി. എച്ച്.എസ്.എസ്., തിരുവാർപ്പ് ഗവൺമെന്റ് യു.പി.എസ്., തിരുവാർപ്പ് മർത്തുശ് മുനി പള്ളി പാരിഷ് ഹാൾ
എന്നിവിടങ്ങൾ മന്ത്രി സന്ദർശിച്ചു. ക്യാമ്പിൽ കഴിയുന്നവർക്ക് ഭക്ഷണം, ആരോഗ്യവകുപ്പിന്റെ സേവനങ്ങൾ എന്നിവ ലഭ്യമാകുന്നതടക്കമുള്ളവ വിലയിരുത്തി.







