കോട്ടയം ജില്ലയിൽ 62 ദുരിതാശ്വാസ ക്യാമ്പുകൾ; 2058 പേർ സുരക്ഷിത കേന്ദ്രങ്ങളിൽ

കോട്ടയം ജില്ലയിൽ 62 ദുരിതാശ്വാസ ക്യാമ്പുകൾ; 2058 പേർ സുരക്ഷിത കേന്ദ്രങ്ങളിൽ

സ്വന്തം ലേഖിക

കോട്ടയം: മഴക്കെടുതിയെത്തുടർന്ന് ജില്ലയിൽ 62 ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്നു.

697 കുടുംബങ്ങളിൽ നിന്നുള്ള 2058 പേരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി. മീനച്ചിൽ താലൂക്ക് – 17, കാഞ്ഞിരപ്പള്ളി – 4, കോട്ടയം – 33, ചങ്ങനാശേരി- 4, വൈക്കം- 4 എന്നിങ്ങനെയാണ് ക്യാമ്പുകളുടെ എണ്ണം.
895 പുരുഷന്മാരും 838 സ്ത്രീകളും 325 കുട്ടികളുമാണ് ക്യാമ്പുകളിലുള്ളത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോട്ടയം താലൂക്കിൽ 1013 പേരെയും മീനച്ചിലിൽ 542 പേരെയും കാഞ്ഞിരപ്പള്ളിയിൽ 199 പേരെയും ചങ്ങനാശേരിയിൽ 207 പേരെയും വൈക്കത്ത് 97 പേരെയുമാണ് സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയത്.