സംസ്ഥാനത്ത് തീവ്ര മഴയ്ക്കു ശമനം; റെഡ് അലര്‍ട്ട് പിന്‍വലിച്ചു;കോട്ടയം ഉൾപ്പടെ 11 ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് തീവ്ര മഴയ്ക്കു ശമനം; റെഡ് അലര്‍ട്ട് പിന്‍വലിച്ചു;കോട്ടയം ഉൾപ്പടെ 11 ജില്ലകളിൽ ഓറഞ്ച് അലർട്ട്

സ്വന്തം ലേഖിക

തിരുവനന്തപുരം:സംസ്ഥാനത്ത് തീവ്രമഴ മുന്നറിയിപ്പായ റെഡ് അലര്‍ട്ട് പൂര്‍ണമായി പിന്‍വലിച്ചു. പതിനൊന്നു ജില്ലകളില്‍ കേന്ദ്രകാലാവസ്ഥാ വകുപ്പ് ഒാറഞ്ച് അലര്‍ട്ട് നല്‍കിയിട്ടുണ്ട്.  സംസ്ഥാനത്ത് മഴക്കെടുതിയില്‍ ഇതുവരെ 14 മരണങ്ങള്‍ സ്ഥിരീകരിച്ചു.  വെള്ളിയാഴ്ച മുതല്‍ ഗണ്യമായി മഴ കുറയാനുള്ള സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

 

അതി തീവ്രമഴയുടെ പിടില്‍നിന്ന് കേരളം കരകയറുന്നു. കോട്ടയം, എറണാകുളം ഇടുക്കി എന്നീ  മൂന്നുജില്ലകളില്‍ നല്‍കിയിരുന്ന റെഡ് അലര്‍ട്ട് കേന്ദ്രകാലാവസ്ഥാ വകുപ്പ് പിന്‍വലിച്ചു. 11 ജില്ലകളില്‍ ഒാറഞ്ച് അലര്‍ട്ട് നല്‍കിയിട്ടുണ്ട്. തിരുവനന്തപുരം കൊല്ലം കസര്‍കോട് ഒഴികെയുള്ള ജില്ലകളിലാണ് ശക്തമായ മഴക്കുള്ള ഒാറഞ്ച് അലര്‍ട്ട് നല്‍കിയിട്ടുള്ളത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

പരക്കെ മഴ കിട്ടുന്നുണ്ടെങ്കിലും കഴിഞ്ഞദിവസങ്ങളില്‍ അനുഭവപ്പെട്ട അതിശക്തമായ മഴ മിക്കജില്ലകളിലും കുറഞ്ഞു വരികയാണ്. പക്ഷെ മഴകെടുതികള്‍ തുടരുകയാണ്.  സംസ്ഥാനത്ത് ഇതുവരെ മഴക്കെടുതിയില്‍ 14മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ജൂലൈ 31 മുതലുള്ള കണക്കാണിത്.  മലയോരമേഖലയില്‍ അതിജാഗ്രത തുടരുന്നുണ്ട്. മണ്ണിടിച്ചില്‍ സാധ്യത മുന്നില്‍കണ്ടാണ് ജാഗ്രത പാലിക്കുന്നത്. തീരദേശത്തും ജാഗ്രതാ നിര്‍ദേശങ്ങള്‍ തുടരുന്നു.  മത്സ്യതൊഴിലാളികള്‍ കടലില്‍പോകരുതെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കടല്‍ക്ഷോഭം രൂക്ഷമാണ്.