കോട്ടയം മലയോരമേഖലയിൽ മഴ കുറഞ്ഞു;  ജില്ലയിൽ റെഡ് അലേർട്ട് പിൻവലിച്ചതോടെ പ്രളയഭീതിയൊഴിഞ്ഞ് ജനം

കോട്ടയം മലയോരമേഖലയിൽ മഴ കുറഞ്ഞു; ജില്ലയിൽ റെഡ് അലേർട്ട് പിൻവലിച്ചതോടെ പ്രളയഭീതിയൊഴിഞ്ഞ് ജനം

Spread the love

കോട്ടയം: ജില്ലയിൽ രണ്ടു ദിവസമായി പെയ്യുന്ന മഴയ്ക്ക് ശമനം. കാലാവസ്ഥാ മുന്നറിയിപ്പിന്‍റെ ഭാഗമായി നൽകിയ റെഡ് അലേർട്ട് പിൻവലിച്ചതോടെ മലയോര മേഖലയിൽ ജനങ്ങൾക്ക് ആശ്വാസം.

ശക്തമായ മഴയ്ക്കുള്ള സാധ്യത മുൻനിർത്തി പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ ഇന്ന് ഓറഞ്ച് അലെർട്ട് പ്രഖ്യാപിച്ചു.

തിരുവനന്തപുരം, കൊല്ലം, കാസർകോഡ് ജില്ലകളിൽ യെല്ലോ അലെർട്ട് പ്രഖ്യാപിച്ചു.പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോഡ് ജില്ലകളിൽ നാളെ ഓറഞ്ച് അലെർട്ട് ആയിരിക്കും. കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ യെല്ലോ അലെർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നേരത്തെ പത്തു ജില്ലകളിലാണ് ഇന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നത്. മഴയ്ക്ക് നേരിയ ശമനം കണ്ടതോടെ ഇന്നു രാവില മഴ മുന്നറിയിപ്പില്‍ മാറ്റം വരുത്തിയിരുന്നു. മൂന്നു ജില്ലകളില്‍ മാത്രമായി അതിതീവ്രമഴ മുന്നറിയിപ്പ് ചുരുങ്ങി. ഇതിലാണ് കാലാവസ്ഥ വകുപ്പ് വീണ്ടും മാറ്റം വരുത്തിയത്. നിലവില്‍ ഒരു ജില്ലയിലും റെഡ് അലര്‍ട്ട് ഇല്ല.

അതേസമയം തീവ്രമഴ വ്യാഴാഴ്ചയും തുടരുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് തിരുവനന്തപുരം, കൊല്ലം, കാസര്‍കോട് ജില്ലകള്‍ ഒഴികെയുള്ളയിടങ്ങളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, കാസര്‍കോട് ജില്ലകളില്‍ ശക്തമായ മഴ ലഭിക്കുമെന്നും കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പില്‍ പറയുന്നു.

നാളെയും സമാനമായ മുന്നറിയിപ്പാണ് നല്‍കിയത്. എന്നാല്‍ കാസര്‍കോട് ജില്ലയില്‍ തീവ്രമഴ ലഭിക്കാന്‍ സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നു. വെള്ളിയാഴ്ചയോടെ മഴ കുറയുമെന്നാണ് പ്രവചനം.