കോട്ടയത്ത് പെരുമഴയും കാറ്റും; ഇന്നലെ ഉച്ചയ്ക്ക് തുടങ്ങിയ മഴയിൽ കോട്ടയം ജില്ലയിലെ വിവിധ ഭാഗങ്ങളിലായി വൻ നാശനഷ്ടം; കുമ്മനം ഇളങ്കാവ് ദേവീക്ഷേത്രത്തിൽ നൂറ്റാണ്ടുകൾ പഴക്കമുള്ള കാഞ്ഞിരം മരം കടപുഴകി വീണു; കെ കെ റോഡിൽ കഞ്ഞികുഴിയിൽ മരം മറിഞ്ഞ് വീണു ഗതാഗതം തടസപ്പെട്ടു; ശാസ്ത്രീ റോഡിൽ കാറിനു മുകളിൽ മരം വീണു; പൂഞ്ഞാർ ഏറ്റുമാനൂർ ഹൈവേയിൽ മരം വീണ് വൈദ്യുതി പോസ്റ്റുകൾ ചരിഞ്ഞു; കൂട്ടിക്കലിൽ ആഞ്ഞിലി മരം കടപുഴകി വീണ് വീട് ഭാഗികമായി തകർന്നു
കോട്ടയം: കോട്ടയത്ത് കാറ്റിലും, മഴയിലും വൻ നാശനഷ്ടം.
കോട്ടയത്തും പരിസരപ്രദേശങ്ങളിലും ഉണ്ടായ കാറ്റിലും, മഴയിലും വ്യാപക നാശനഷ്ടം. കാറ്റിൽ മരങ്ങൾ കടപുഴകിയും, ഒടിഞ്ഞു വീണുമാണ് ഏറെയും കെടുതികൾ ഉണ്ടായിരിക്കുന്നത്.
കോട്ടയം കുമ്മനം ഇളങ്കാവ് ദേവീക്ഷേത്ര അങ്കണത്തിലെ വൻ കാഞ്ഞിരം മരം കടപുഴകി. നൂറ്റാണ്ടുകൾ പഴക്കമുള്ള കാഞ്ഞിരം മരമാണ് കടപുഴകിയത് എന്ന് നാട്ടുകൾ പറയുന്നു. മരം വീണ് ആനക്കൊട്ടിൽ അടക്കമുള്ളവ തകർന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കെ.കെ റോഡിൽ ദേശീയപാതയിൽ കഞ്ഞികുഴിയിൽ മരം മറിഞ്ഞ് വീണു
ഗതാഗതം തടസപ്പെട്ടു.
കഞ്ഞിക്കുഴി ദീപ്തി നഗറിന് മുൻവശത്ത് ഓട്ടോ സ്റ്റാൻഡിലെ മരമാണ് കെ. കെ റോഡിലേയ്ക്ക് മറിഞ്ഞുവീണത്.
ഇതോടെ വൻ ഗതാഗത കുരുക്ക് കെ കെ റോഡിലുണ്ടായി.
പോലീസും അഗ്നിരക്ഷാസേന സംഘവും സ്ഥലത്തെത്തി മരം വെട്ടിമാറ്റി.
കോട്ടയം നഗരമധ്യത്തിൽ ശാസ്ത്രീ റോഡിൽ, കാറിനു മുകളിൽ മരം വീണു. ശാസ്ത്രി റോഡ് ഇറക്കത്തിൽ ഫോൺ ഷോറൂമിന്റെ മുന്നിലാണ് അപകടം ഉണ്ടായത്. ഇതുവഴി കടന്നു പോയ നാനോ കാറിന്റെ മുകളിലാണ് മരം വീണത്. അപകടത്തിൽ കാറിന്റെ മുന്നിലെ ചില്ല് തകർന്നിട്ടുണ്ട്. ആർക്കും പരിക്കേറ്റിട്ടില്ല. മരം വീണതിനെ തുടർന്ന് ശാസ്ത്രി റോഡിൽ ഗതാഗതവും തടസപ്പെട്ടു.
പൂഞ്ഞാർ ഏറ്റുമാനൂർ ഹൈവേയിൽ കിടങ്ങൂർ കൂടല്ലൂർ കവലയ്ക്ക് സമീപംമരം കടപുഴകി വീണു. അപകടത്തെ തുടർന്ന് ഉണ്ടായ ഗതാഗതക്കുരുക്കിൽ വലഞ്ഞത് നൂറു കണക്കിന് യാത്രക്കാരാണ്.
മരം വൈദ്യുതി ലൈനിന്റെ മുകളിൽ വീണതിനെ തുടർന്ന് വൈദ്യുതി പോസ്റ്റുകളും ചരിഞ്ഞു. ഫയർഫോഴ്സ് എത്തി മരം മുറിച്ചു നീക്കിയെങ്കിലും വൈദ്യുതി പോസ്റ്റുകൾ റോഡിലേക്ക് വീണത് പൂർവസ്ഥിതിയിലാക്കാൻ ഏറെ സമയം വേണ്ടിവന്നു. ഇത് മൂലമാണ് റോഡിൽ
വൻ ഗതാഗതക്കുരുക്കും അനുഭവപ്പെട്ടത്.
ഏറ്റുമാനൂർ മുതൽ കട്ടച്ചിറ വരെയുള്ള ഭാഗത്ത് വാഹനങ്ങളുടെ നിരയാണ് കാണപ്പെട്ടത്.
ഓഫീസുകളും സ്കൂളുകളും വിട്ട സമയമായിരുന്നതിനാൽ തിരക്ക് രൂക്ഷമായി. ദീർഘദൂര ബസ്സുകൾ അടക്കം ഏറെനേരം കുരുക്കിൽ പെട്ട് കിടന്നു.
കൂട്ടിക്കൽ ഗ്രാമ പഞ്ചായത്ത് അഞ്ചാം വാർഡ് ഇളംകാട് ഞർക്കാട്
കാറ്റിലും മഴയിലും അടുത്ത പുരയിടത്തിൽ നിന്ന ആഞ്ഞിലി മരം കടപുഴകി വീണു ജയൻ
കടത്താനം എന്നയാളുടെ വീട് ഭാഗികമായി തകർന്നു. വീട്ടിൽ ഉണ്ടായിരുന്ന ആർക്കും പരിക്കുകൾ ഇല്ല.
കഞ്ഞിക്കുഴി ദീപ്തി നഗറിന് മുൻവശം ഓട്ടോസ്റ്റാൻഡിലെ മരം കനത്ത മഴയിൽ കെ.കെ.റോഡിന് കുറുകെ മറിഞ്ഞു വീണു. കെ.കെ.റോഡിലെ ഗതാഗതം തടസപ്പെട്ടു.