ഇന്ത്യയെ ഒരുമിപ്പിക്കുക എന്ന ലക്ഷ്യവുമായി രാഹുൽ ഗാന്ധി യുടെ നേതൃത്വത്തിൽ നടക്കുന്ന ഭാരത് ജോഡോ യാത്ര വിജയകരമായി 100 ദിവസം പിന്നിട്ടു; കോട്ടയത്ത് യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ ഐക്യദാർഢ്യ ദീപം തെളിയിച്ചു; വീഡിയോ കാണാം

Spread the love

കോട്ടയം: ഇന്ത്യയെ ഒരുമിപ്പിക്കുക എന്ന ലക്ഷ്യവുമായി, ശ്രീ രാഹുൽ ഗാന്ധി യുടെ നേതൃത്വത്തിൽ കന്യാകുമാരി മുതൽ കാശ്മീർ വരെ നടത്തുന്ന ഐതിഹാസിക പദയാത്ര ഇന്ന് 100 ദിവസം പിന്നിടുന്നു. ഭാരത് ജോഡോ യാത്രക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് യൂത്ത് കോൺഗ്രസ് കോട്ടയം നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നൂറ് ഐക്യദാർഢ്യ ദീപം തെളിയിച്ചു.

യൂത്ത് കോൺഗ്രസ്‌ നിയോജക മണ്ഡലം പ്രസിഡന്റ്‌ രാഹുൽ മറിയപ്പള്ളി അദ്യക്ഷത വഹിച്ചു, മുനിസിപ്പൽ ചെയർ പേഴ്സൺ ബിൻസി സെബാസ്റ്റിൻ ഉത്ഘടനം ചെയ്തു, യൂത്ത് കോൺഗ്രസ്‌ സംസ്ഥാന ജനറൽ സെക്രട്ടറി ജോബിൻ ജേക്കബ്, യൂത്ത് കോൺഗ്രസ്‌ ജില്ലാ സെക്രട്ടറിമാരായ അരുൺ മാർക്കോസ് മാടപ്പാട്ട്,ജെനിൻ ഫിലിപ്പ്, ഗൗരി ശങ്കർ, ലിബിൻ കെ ഐസക്, യൂത്ത് കോൺഗ്രസ്‌ നേതാക്കളായ അനൂപ് അബുബക്കർ, അബു താഹിർ,യദു സി നായർ,ഡാനി രാജു ആൽബിൻ തോമസ്,ജിജി മൂലങ്കുളം,ജിനേഷ് നാഗമ്പടം,വിനീത അന്നാ തോമസ്, ഷൈൻ സാം, മീവൽ ഷിനു കുരുവിള,വിമൽ ജിത്ത്, ശരത് കോടിമത,വിവേക് കുമ്മണ്ണൂർ,മാഹീൻ ഷാനവാസ്‌,റോസ് ശങ്കർ, ശ്രീഹരി, ആൽവിൻ, തുടങ്ങിയവർ പങ്കെടുത്തു