കോട്ടയം പുല്ലരിക്കുന്നിൽ വൻ തീപിടുത്തം : പുരയിടത്തിലെ പുല്ലിന് തീ പിടിച്ച് മരങ്ങൾ കത്തി നശിച്ചു ; പരിഭ്രാന്തരായി നാട്ടുകാർ ; ഫയർഫോഴ്സ് എത്തി തീ നിയന്ത്രണ വിധേയമാക്കി

Spread the love

പുല്ലരിക്കുന്ന്: തെള്ളിക്കുന്ന് എം ആർ ഐ നഗറിൽ പുരയിടത്തിലെ പുല്ലിന് തീ പിടിച്ചത് പരിഭ്രാന്തി പരത്തി. ഇന്ന് വൈകുന്നേരം ഏഴരയോടെയാണ് തീപിടുത്തമുണ്ടായത്.

കോട്ടേത്തറ ഉലഹന്നൻ എന്നയാളുടെ ഉടമസ്ഥതയിലുള്ള പുരയിടത്തിലാണ് തീ പടർന്നത്. ഒരേക്കറോളം വരുന്ന പുരയിടത്തിലെ പുളി, തെങ്ങ് അടക്കം മരങ്ങൾ കത്തിനശിച്ചു. തീ നിയന്ത്രിക്കാനാവാത്ത ഘട്ടത്തിൽ എത്തിയപ്പോൾ ഫയർഫോഴ്സിനെ വിവരം അറിയിച്ചു.

കോട്ടയത്തു നിന്നെത്തിയ ഫയർഫോഴ്സ് ആണ് തീയണച്ചത്. തീ പടർന്നത് സമീപത്തെ വീട്ടുകാർക്ക് ആശങ്കയുണ്ടാക്കി. എസ്എഫ് ആർ ഒ സാബു , എസ് ആർ ഒ മാരായ ഷിബു മുരളി, സുനിൽ എസ് , രാജു മോൻ, ബോണി ആന്റണി, ഡ്രൈവർ സ്വാഗത് എന്നിവരുടെ നേതൃത്വത്തിലാണ് തീയണച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group