
കോട്ടയം മുതൽ കഞ്ഞിക്കുഴി വരെ രൂക്ഷമായ ഗതാഗതക്കുരുക്ക്; ഗതാഗതക്കുരുക്കിനിടയിലൂടെ നിരതെറ്റി അമിതവേഗതയിൽ ആളെകൊല്ലി സ്വകാര്യ ബസ്; സർവ്വനിയമങ്ങളും ലംഘിച്ച് കൊലവിളി യാത്ര നടത്തിയത് കോട്ടയം പാലാ റൂട്ടിലോടുന്ന എടിഎസ് ബസ്
സ്വന്തം ലേഖകൻ
കോട്ടയം: രൂക്ഷമായ ഗതാഗതക്കുരുക്കിനിടയിലൂടെ നിരതെറ്റി അമിതവേഗതയിൽ ആളെകൊല്ലി സ്വകാര്യ ബസ്. സർവ്വനിയമങ്ങളും ലംഘിച്ച് കൊലവിളി യാത്ര നടത്തിയത് കോട്ടയം പാലാ റൂട്ടിലോടുന്ന എടിഎസ് എന്ന സ്വകാര്യബസാണ്
നൂറുകണക്കിന് വാഹനങ്ങൾ വരിവരിയായി കിടക്കുമ്പോഴാണ് കോട്ടയത്ത് നിന്ന് കഞ്ഞിക്കുഴി റൂട്ടിൽ നിരതെറ്റിയെത്തിയ സ്വകാര്യ ബസ് കഞ്ഞിക്കുഴിയിൽ നിന്ന് കോട്ടയത്തേക്ക് വാഹനങ്ങൾ പോകാനുള്ള വഴിയിലൂടെ ചീറി പാഞ്ഞു പോയത്. വാഹനത്തിൻ്റെ വരവ് കണ്ട് നിരവധി പേരാണ് റോഡിൽ നിന്നും ഓടി മാറിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഭാഗ്യം കൊണ്ട് മാത്രമാണ് പലരുടെയും ജീവൻ രക്ഷപ്പെട്ടത്. കളക്ട്രേറ്റ് മുതൽ കഞ്ഞിക്കുഴി ജംഗ്ഷൻ വരെയാണ് സ്വകാര്യ ബസ് ചീറി പാഞ്ഞത്.
ഇന്ന് വൈകിട്ട് 5.30 ഓട് ചേർന്നാണ് നഗരത്തിൽ സ്വകാര്യ ബസ് മരണപ്പാച്ചിൽ നടത്തിയത്. സ്വകാര്യ ബസ്സുകളുടെ ഇത്തരം മത്സരയോട്ടം ദിനംപ്രതി പതിവ് കാഴ്ച്ചയായി മാറുകയാണ്.