കോവിഡിൽ നട്ടംതിരിയുന്ന ബസുകാർക്ക് എട്ടിന്റെ പണി കൊടുത്ത് കള്ളന്മാർ; കോട്ടയം ചന്തക്കടവിൽ നിർത്തിയിട്ടിരുന്ന സ്വകാര്യ ബസിൽ നിന്ന് ബാറ്ററി മോഷ്ടിച്ചു

Spread the love

സ്വന്തം ലേഖകൻ

കോട്ടയം:കോവിഡിൽ നട്ടം തിരിഞ്ഞ് വീണ്ടും സർവീസ് ആരംഭിച്ചപ്പോഴും സ്വകാര്യ ബസുകളുടെ കണ്ടകശനി മാറിയിട്ടില്ല. ചന്തക്കടവിൽ നിർത്തിയിട്ടിരുന്ന സ്വകാര്യ ബസിൽ നിന്ന് പതിനായിരങ്ങൾ വില വരുന്ന രണ്ട് ബാറ്ററികളാണ് മോഷണം പോയത്. എറണാകുളം റൂട്ടിൽ സർവീസ് നടത്തുന്ന പടിയത്ത് , ശോഭ ബസുകളിൽ നിന്നാണ് ബാറ്ററി മോഷണം പോയത്. ഒരു ബാറ്ററിയ്ക്ക് 12000 ത്തോളം രൂപ വിലയുണ്ട്.

ചന്തക്കടവ് കേരള കൗമുദി റോഡിലെ മൈതാനത്താണ് ബസുകൾ പാർക്ക് ചെയ്യുന്നത്. ഇവിടെ സിസിടിവി ക്യാമറയും സുരക്ഷാ ജീവനക്കാരും ഉണ്ട്. ഇവരെല്ലാം ഉള്ളപ്പോഴാണ് കഴിഞ്ഞ ദിവസം ഇവിടെ എത്തിയ ബസ് ജീവനക്കാരും ഉടമകളും ബാറ്ററി മോഷണം പോയതായി കണ്ടെത്തിയത്. തുടർന്ന്, ഇവർ വിവരം വെസ്റ്റ് പൊലീസിൽ അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടർന്ന് സ്ഥലത്ത് എത്തിയ വെസ്റ്റ് എസ്.ഐ ടി. ശ്രീജിത്തിൻ്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്ത് പരിശോധന നടത്തി. തുടർന്ന്, പ്രദേശത്ത് നിന്ന് സി.സി.ടി.വി ക്യാമറാ ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്. സംഭവത്തിൽ ബസ് ഉടമകൾ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.