കോട്ടയം ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥർക്കും കുടുംബാംഗങ്ങൾക്കുമായി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു ; ജില്ലാ പോലീസ് മേധാവി കെ.കാർത്തിക് ഐ.പി.എസ് ഉദ്ഘാടനം ചെയ്തു

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കോട്ടയം ജില്ലാ പോലീസും, കേരളാ പോലീസ് ഓഫീസേഴ്സ് അസോസിയേഷനും ചേർന്ന് നീതിലാബിന്റെ സഹകരണത്തോടെ ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥർക്കും, കുടുംബാംഗങ്ങൾക്കുമായി ഫുൾ ബോഡി ഹെൽത്ത് ചെക്കപ്പ് സംഘടിപ്പിച്ചു.

ജില്ലാ പോലീസ് ആസ്ഥാനത്ത് നടന്ന മെഡിക്കൽ ക്യാമ്പിന്റെ ഉദ്ഘാടനം ജില്ലാ പോലീസ് മേധാവി കെ.കാർത്തിക് ഐ.പി.എസ് നിർവഹിച്ചു. ജോലിത്തിരക്കിനൊപ്പം പോലീസ് ഉദ്യോഗസ്ഥരുടെ ആരോഗ്യവും കൂടി സംരക്ഷിക്കുക എന്ന് ഉദ്ദേശത്തോടുകൂടിയാണ് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചടങ്ങിൽ അഡീഷണൽ എസ്.പി വി.സുഗതൻ, സ്പെഷ്യൽ ബ്രാഞ്ച് ഡി.വൈ.എസ്.പി സാജു വർഗീസ്, കോട്ടയം ഡിവൈഎസ്പി അനീഷ് കെ.ജി, നീതി ലാബ് മാനേജിംഗ് ഡയറക്ടർ ജോർജ്, ഓഫീസേഴ്സ് അസോസിയേഷൻ സെക്രട്ടറി എം.എസ് തിരുമേനി, ജില്ലാ പോലീസ് അസോസിയേഷൻ പ്രസിഡന്റ്‌ ബിനു ഭാസ്കർ, മറ്റു പോലീസ് ഉദ്യോഗസ്ഥര്‍, കുടുംബാഗങ്ങള്‍ തുടങ്ങിയവരും പങ്കെടുത്തു.