ജില്ലാ പോലീസിന് കരുത്തായി കോട്ടയത്ത് മൾട്ടി ജിംനേഷ്യം ആരംഭിച്ചു ; ജില്ലാ പോലീസ് മേധാവി കെ.കാർത്തിക് ഐ.പി.എസ് ഉദ്ഘാടനം ചെയ്തു

Spread the love

കോട്ടയം : ജില്ലാ പോലീസിന്റെ നേതൃത്വത്തിൽ ജില്ലയിലെ പോലീസ് സേനാംഗങ്ങള്‍ക്കും അവരുടെ കുടുംബാഗങ്ങള്‍ക്കുമായി മൾട്ടി ജിംനേഷ്യം ആരംഭിച്ചു. ജില്ലാ പോലീസ് ഹെഡ് കോട്ടേഴ്സിൽ കാവൽക്കരുത്ത് എന്ന പേരിൽ ആരംഭിച്ച മൾട്ടി ജിംനേഷ്യത്തിന്റെ ഉദ്ഘാടനം ജില്ലാ പോലീസ് മേധാവി കെ.കാർത്തിക് ഐ.പി.എസ് നിർവഹിച്ചു.

പോലീസ് ഉദ്യോഗസ്ഥർക്ക് ശാരീരിക ആരോഗ്യം വീണ്ടെടുക്കുന്നതിനും ഇതുവഴി പൊതുജനങ്ങൾക്ക് നല്ല സേവനം നൽകുന്നതിന് ഇവരെ പ്രാപ്തരാക്കുക എന്നൊരു ലക്ഷ്യത്തോടുകൂടിയാണ് ഇത് ആരംഭിച്ചിരിക്കുന്നതെന്നും എസ്.പി പറഞ്ഞു.

ജില്ലാ പോലീസും,സൗത്ത് ഇന്ത്യൻ ബാങ്കും ചേർന്നാണ് ഈ പദ്ധതി നടപ്പാക്കിയിരിക്കുന്നത്. ചടങ്ങിൽ എം.മുരളി ( ഡിവൈഎസ്പി കോട്ടയം) സി.ജോൺ ( ഡിവൈഎസ്പി നർക്കോട്ടിക് സെൽ), സജി മാർക്കോസ് ( ഡിവൈഎസ്പി സ്പെഷ്യൽ ബ്രാഞ്ച് ), ജ്യോതികുമാർ.പി ( ഡിവൈഎസ്പി ഡി.സി.ആർ.ബി ),

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രദീപ് വി.എൻ ( സൗത്ത് ഇന്ത്യൻ ബാങ്ക് ഡെപ്യൂട്ടി ജനറൽ മാനേജർ ആൻഡ് റീജണൽ ഹെഡ് കോട്ടയം ), എം.എസ് തിരുമേനി ( ജില്ലാ പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ സെക്രട്ടറി), ബിനു ഭാസ്കർ ( ജില്ലാ പ്രസിഡണ്ട് കേരള പോലീസ് അസോസിയേഷൻ), മറ്റ് പോലീസ് ഉദ്യോഗസ്ഥർ തുടങ്ങിയവരും പങ്കെടുത്തു.