കോട്ടയം ജനമൈത്രി പോലീസിന്‍റെ കരുതലിൽ എരുമേലിയിലും  പാലായിലും പണികഴിപ്പിച്ച വീടുകളുടെ താക്കോൽ എ ഡി ജി പി ശ്രീജിത്ത്‌  കൈമാറി

കോട്ടയം ജനമൈത്രി പോലീസിന്‍റെ കരുതലിൽ എരുമേലിയിലും പാലായിലും പണികഴിപ്പിച്ച വീടുകളുടെ താക്കോൽ എ ഡി ജി പി ശ്രീജിത്ത്‌ കൈമാറി

സ്വന്തം ലേഖകൻ

പാലാ: ജനമൈത്രി പോലീസിന്‍റെ കരുതലിൽ പണിത ഇടമറ്റത്തെ അതുല്യ മോളുടെ വീടിന്‍റെ താക്കോൽദാനവും സീനിയർ സിറ്റിസണിന്‍റെ സുരക്ഷയ്ക്കായി ഏർപ്പെടുത്തിയിരിക്കുന്ന ബെൽ ഓഫ് ഫെയ്ത് അലാറമിന്‍റെ വിതരണോദ്ഘാടനവും ജനമൈത്രി സംസ്ഥാന നോഡൽ ഓഫീസർ എ ഡി ജി പി ശ്രീജിത്ത് നിർവ്വഹിച്ചു.

ജില്ലാ പോലിസ് മേധാവി ജി ജയ്ദേവ്, ജനമൈത്രി ജില്ലാ നോഡൽ ഓഫീസർ നാർകോട്ടിക് സെൽ ഡി വൈ എസ് പി വിനോദ് പിള്ള, പാലാ ഡി വൈ എസ് പി സാജു വർഗീസ്, കിഴതടിയൂർ ബാങ്ക് പ്രസിഡൻ്റ് ജോർജ് സി കാപ്പൻ, ബ്രില്യൻ്റ് സ്റ്റഡി സെന്‍റെര്‍ ഡയറക്ടർ സ്റ്റീഫൻ ജോസഫ്, ഇടമറ്റം ഹൈസ്കൂൾ ഹെഡ്മിസ്സസ്സ് എബിൻ കുറുമുണ്ണിൽ, എസ് എച്ച് ഓ അനൂപ് ജോസ്, ജനമൈത്രി ഭവന നിർമ്മാണ സമിതി കൺവീനർ ഷിബു തെക്കേമറ്റം, കെ പി എ ജില്ലാ സെക്രട്ടറി അജേഷ് കുമാർ, എന്നിവർ പ്രസ്തുത ചടങ്ങില്‍ പ്രസംഗിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എരുമേലി മുട്ടപ്പള്ളി കിഴക്കേപ്പാറ ഓമന, മക്കളായ രജനി, മഞ്ജു, മല്ലിക എന്നിവരുൾപ്പെട്ട കുടുംബത്തിനാണ് വീട് എന്ന സ്വപ്നം സഫലമായത്. എ ഡി ജി പി ശ്രീജിത്ത്‌ താക്കോൽ കൈമാറിയ ചടങ്ങിൽ ജില്ലാ പോലിസ് മേധാവി ജി ജയദേവ്, കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി സന്തോഷ്‌ കുമാർ, ജനമൈത്രി ജില്ലാ നോഡൽ ഓഫീസർ നാർകോട്ടിക് സെൽ ഡി വൈ എസ് പി വിനോദ് പിള്ള, എരുമേലി പോലിസ് സ്റ്റേഷൻ ഹൗസ് ഓഫിസർ സജീവ് ചെറിയാൻ, എസ് ഐ ഷമീർ ഖാൻ, പഞ്ചായത്ത്‌ പ്രസിഡന്റ് തങ്കമ്മ ജോർജ്കുട്ടി, വാർഡ് അംഗം എം എസ് സതീഷ് തുടങ്ങിയവർ പങ്കെടുത്തു. എട്ട് ലക്ഷം രൂപയിലേറെ ചെലവിട്ടാണ് വീട് നിർമാണം പൂർത്തിയായത്.