
സ്വന്തം ലേഖിക
കോട്ടയം: ജില്ലയിൽ നിരോധിത പുകയില ഉൽപ്പന്നങ്ങളുടെ ഉപയോഗവും, വിൽപ്പനയും തടയുന്നതിന്റെ ഭാഗമായി ജില്ലാ പോലീസ് വ്യാപകമായ പരിശോധന നടത്തി.
ജില്ലാ പോലീസ് മേധാവി കെ കാർത്തിക്കിന്റെ നേതൃത്വത്തിൽ ആയിരുന്നു പരിശോധന.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
സ്കൂൾ, കോളേജുകൾ എന്നിവ കേന്ദ്രീകരിച്ച് നിരോധിത പുകയില ഉൽപ്പന്നങ്ങളുടെ ഉപയോഗവും വില്പനയും തടയുന്നതിന്റെ ഭാഗമായാണ് ജില്ലയിൽ വ്യാപകമായി പരിശോധന നടത്തിയത്.
രണ്ടു ദിവസങ്ങളിലായി ഇരുന്നൂറോളം ഇടങ്ങളിൽ നടത്തിയ പരിശോധനയിൽ ഹാൻസ്, സിഗരറ്റ്, ബീഡി തുടങ്ങിയ നിരവധി നിരോധിത പുകയില ഉൽപ്പന്നങ്ങള്‍ പിടിച്ചെടുക്കുകയും,32 കേസുകൾ രജിസ്റ്റർ ചെയ്യുകയും ചെയ്തു.
ജില്ലയിലെ ഡി.വൈ.എസ്.പി.മാർ, എസ്.എച്ച്.ഓ മാർ എന്നിവരെ ഉൾപ്പെടുത്തിയായിരുന്നു പരിശോധന. ഇന്നലെ രാവിലെ ആരംഭിച്ച പരിശോധന ഇന്ന് വൈകിട്ട് വരെ നീണ്ടുനിന്നു.