play-sharp-fill
മുകളിലിരിക്കുന്നവന്‍ കോട്ടയം മുഴുവന്‍ കാണുന്നുണ്ട്; നഗരത്തില്‍ 13 കേന്ദ്രങ്ങളില്‍ സ്ഥാപിച്ച 51 ക്യാമറകള്‍ പ്രവര്‍ത്തനം തുടങ്ങി; പൊലീസ് കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം 24 മണിക്കൂറും; ക്യാമറാ കണ്ണുകള്‍ എവിടെയൊക്കെയെന്ന് അറിയാം തേര്‍ഡ് ഐ ന്യൂസിലൂടെ

മുകളിലിരിക്കുന്നവന്‍ കോട്ടയം മുഴുവന്‍ കാണുന്നുണ്ട്; നഗരത്തില്‍ 13 കേന്ദ്രങ്ങളില്‍ സ്ഥാപിച്ച 51 ക്യാമറകള്‍ പ്രവര്‍ത്തനം തുടങ്ങി; പൊലീസ് കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം 24 മണിക്കൂറും; ക്യാമറാ കണ്ണുകള്‍ എവിടെയൊക്കെയെന്ന് അറിയാം തേര്‍ഡ് ഐ ന്യൂസിലൂടെ

സ്വന്തം ലേഖകന്‍

കോട്ടയം: നഗരത്തിലെ 13 കേന്ദ്രങ്ങളിലായി 51 ക്യാമറകള്‍ പ്രവര്‍ത്തിച്ച് തുടങ്ങി. ഇന്ന് മുതല്‍ നഗരത്തിന്റെ ഓരോ ചലനങ്ങളും ഈ ക്യാമറകള്‍ ഒപ്പിയെടുക്കും. വിദേശ രാജ്യങ്ങളില്‍ വാഹനങ്ങളെ നിരീക്ഷിക്കുന്നതിനും കുറ്റകൃത്യങ്ങള്‍ തടയുന്നതിനും നടപ്പാക്കിയ അത്യാധുനിക ക്യാമറ സംവിധാന മാതൃകയാണ് കോട്ടയത്തിനും സ്വന്തമായത്. ഓള്‍ വെഹിക്കിള്‍ ഓട്ടമാറ്റിക് നമ്പര്‍ പ്ലേറ്റ് റെക്കഗ്നേഷന്‍ സിസ്റ്റം (ഓള്‍ വെഹിക്കിള്‍എഎന്‍പിആര്‍) എന്നാണ് ഈ സംവിധാനത്തിന്റെ പേര്. ആദ്യഘട്ടത്തില്‍ 2.1 കോടി ചെലവഴിച്ചാണ് ക്യാമറകള്‍ സ്ഥാപിച്ചിരിക്കുന്നത്. ഒരു ക്യാമറയ്ക്ക് 6 ലക്ഷം രൂപയാണ് ചെലവ്.

നാഗമ്പടം പാലവും ബസ് സ്റ്റാന്‍ഡ് പരിസരവും (10), ലോഗോസ് ജംഗ്ഷന്‍
(5), കലക്ടറേറ്റ് പരിസരം (3), കഞ്ഞിക്കുഴി ജംഗ്ഷന്‍
(6), കോടിമത പാലത്തിനു സമീപം (2), കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡും പരിസരവും (6), തിരുനക്കര ബസ് സ്റ്റാന്‍ഡും പരിസരവും (5), ശീമാട്ടി റൗണ്ടാന (2), ബേക്കര്‍ ജംഗ്ഷന്‍
(4). ഗാന്ധി സ്‌ക്വയര്‍, സെന്‍ട്രല്‍ ജംഗ്ഷന്‍
(6), ചാലുകുന്ന് (2) എന്നിങ്ങനെയാണ് ക്യാമറകള്‍ സ്ഥാപിച്ചിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നഗരത്തിലെ മേല്‍പ്പറഞ്ഞ 13 കേന്ദ്രങ്ങളിലെ ക്യാമറകളിലെ ദൃശ്യങ്ങള്‍ പൊലീസ് കണ്‍ട്രോള്‍ റൂം തല്‍സമയം തന്നെ നിരീക്ഷിക്കും. പത്തിലേറെ സ്‌ക്രീനുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. 24 മണിക്കൂറും പ്രവര്‍ത്തനം. കുറ്റകൃത്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ബന്ധപ്പെട്ട സ്റ്റേഷനില്‍ ഉടനടി വിവരം അറിയിക്കും.

അടിയന്തര സഹായങ്ങള്‍ക്ക് ഇനി 112 എന്ന ടോള്‍ ഫ്രീ നമ്പര്‍ ഡയല്‍ ചെയ്യാം. എമര്‍ജന്‍സി റെസ്‌പോണ്‍സ് സപ്പോര്‍ട്ട് സിസ്റ്റത്തിന്റെ സേവനം കണ്‍ട്രോള്‍ റൂമില്‍ ലഭ്യമാണ്. ജില്ലകളിലെ കണ്‍ട്രോള്‍ സെന്ററുകള്‍ വഴി കണ്‍ട്രോള്‍ റൂം വാഹനങ്ങളെ ഈ സംവിധാനവുമായി ബന്ധിപ്പിച്ചിട്ടുണ്ട്.